ഗ്രന്ഥശാലപ്രസ്ഥാനവും കേരളഗവർമ്മെന്റും – കേരള ഗ്രന്ഥശാലാസംഘം

കേരളത്തിലെ ഗ്രന്ഥശാലപ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് വിവിധ ഇടങ്ങളിൽ വന്ന വാർത്തകൾ സമാഹരിച്ച് കേരള ഗ്രന്ഥശാലാസംഘം പ്രസിദ്ധീകരിച്ച ഗ്രന്ഥശാലപ്രസ്ഥാനവും കേരളഗവർമ്മെന്റും എന്ന ലഘുലേഖയുടെ കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പ്രസിദ്ധീകരിച്ച വർഷം ഈ രേഖയിൽ കാണുന്നില്ല. എങ്കിലും ഉള്ളടക്കത്തിലെ വർഷസൂചനകൾ വെച്ച് ഏകദേശം 1962-1963 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ചത് ആയിരിക്കുമെന്ന് ഊഹിക്കുന്നു.

ഗ്രന്ഥശാലപ്രസ്ഥാനവും കേരളഗവർമ്മെന്റും - കേരള ഗ്രന്ഥശാലാസംഘം
ഗ്രന്ഥശാലപ്രസ്ഥാനവും കേരളഗവർമ്മെന്റും – കേരള ഗ്രന്ഥശാലാസംഘം

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ഗ്രന്ഥശാലപ്രസ്ഥാനവും കേരളഗവർമ്മെന്റും
  • പ്രസിദ്ധീകരണ വർഷം: ലഭ്യമല്ല
  • താളുകളുടെ എണ്ണം: 30
  • പ്രസാധനം: കേരള ഗ്രന്ഥശാലാസംഘം, തിരുവനന്തപുരം
  • അച്ചടി: India Press, കോട്ടയം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

 

സുഖാശംസി മാസിക – പുസ്തകം 1 ലക്കം 4

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

കരുനാഗപ്പള്ളിയിൽ നിന്നു വൈദ്യൻ പി കെ വേലുക്കുട്ടി അരയൻ പ്രസിദ്ധീകരിച്ചിരുന്ന സുഖാശംസി എന്ന മാസികയുടെ പുസ്തകം 1 ലക്കം 4 ന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ആയുർവ്വേദത്തിന്റെ അഭിവൃദ്ധിയെ പുരസ്കരിച്ചു നടത്തുന്ന മലയാളത്തിലെ എക വൈദ്യമാസിക ആണ് ഇതെന്ന് ഇതിന്റെ പരസ്യത്തിൽ പറയുന്നു.കേരളീയ വൈദ്യ സംബന്ധമായ വിവിധ ലേഖനങ്ങൾ ആണ് മാസികയുടെ ഉള്ളടക്കം. കരുനാഗപ്പള്ളിയിലെ ചെറിയഴീക്കലിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഈ മാസിക അച്ചടിച്ചിരുന്നത് കൊല്ലം ശ്രീരാമ വിലാസ് പ്രസ്സിലാണ്.ഇതിനു മുമ്പ് സുഖാശംസി എന്ന മാസികയുടെ പുസ്തകം 1 ലക്കം 2 നമുക്ക് കിട്ടിയിരുന്നു അത് ഇവിടെ കാണാം

1923 സുഖാശംസി മാസിക -പുസ്തകം 1 ലക്കം 4
1923 സുഖാശംസി മാസിക -പുസ്തകം 1 ലക്കം 4

കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ മാസികയുടെ നാല് ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

പേര്: സുഖാശംസി മാസിക -പുസ്തകം 1 ലക്കം 4

പ്രസിദ്ധീകരണ വർഷം: 1923 (മലയാള വർഷം 1098മേടം)

താളുകളുടെ എണ്ണം: 34

അച്ചടി: ശ്രീ രാമ വിലാസ് പ്രസ്സ്, കൊല്ലം

സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1997 – സ്റ്റീഫൻ ഹോക്കിങിൻ്റെ പ്രപഞ്ചം – പി. കേശവൻനായർ

വിശ്രുത ജ്യോതിർഭൗതിക ശാസ്ത്രഞ്ജനായ സ്റ്റീഫൻ ഹോക്കിങ്ങിൻ്റെ പ്രധാന സംഭാവനകൾ മലയാളികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടി ശാസ്ത്രസാഹിത്യകാരനായ പി. കേശവൻ‌ നായർ 1990കളിൽ പ്രസിദ്ധീകരിച്ച സ്റ്റീഫൻ ഹോക്കിങിൻ്റെ പ്രപഞ്ചം എന്ന പുസ്തകത്തിൻ്റെ രണ്ടാം പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം ആദ്യം കുങ്കുമം വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു എന്ന് കേശവൻ നായർ ഇതിൻ്റെ ആമുഖത്തിൽ സൂചിപ്പിക്കുന്നു.

ആധുനിക ഭൗതികത്തിലെ ആപേക്ഷികതാ സിദ്ധാന്തം, ക്വാണ്ടം ബലതന്ത്രം, ഗുരുത്വസിദ്ധാന്തം തുടങ്ങിയവയുടെ ആമുഖവും ആ മേഖലകളിൽ സ്റ്റീഫൻ ഹോക്കിങ്ങിൻ്റെ സംഭാവനകളും ചുരുക്കമായി ഈ പുസ്തകത്തിൽ പ്രതിപാധിച്ചിരിക്കുന്നു. പുസ്തകത്തിൻ്റെ അവസാനം ഇം.എം.എസ് നമ്പൂതിരിപ്പാട് ദേശാഭിമാനി വാരികയിൽ ഈ പുസ്തകത്തിൻ്റെ ഒന്നാം പതിപ്പിനെ പറ്റി എഴുതിയ പുസ്തക നിരൂപണവും എടുത്ത് ചേർത്തിട്ടുണ്ട്.

മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്രസാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ട് വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.

1997 - സ്റ്റീഫൻ ഹോക്കിങിൻ്റെ പ്രപഞ്ചം - പി. കേശവൻനായർ
1997 – സ്റ്റീഫൻ ഹോക്കിങിൻ്റെ പ്രപഞ്ചം – പി. കേശവൻനായർ

കടപ്പാട്

കൃതികൾ സ്വതന്ത്ര ലൈസൻസിൽ ആക്കിയ പി. കേശവൻ‌ നായരോടുള്ള പ്രത്യേക കടപ്പാട് ഇവിടെ രേഖപ്പെടുത്തട്ടെ.

പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വന്ന് സംരക്ഷിക്കാനുള്ള പദ്ധതിക്ക് ചുക്കാൻ പിടിച്ചത്   കണ്ണൻ ഷണ്മുഖമാണ്. അദ്ദേഹം തന്നെ ഇതിനു വേണ്ട എല്ലാ ബാക്ക് ഗ്രൗണ്ട് പണികൾ ചെയ്തു. മാത്രമല്ല പുസ്തകങ്ങൾ എനിക്ക് ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അദ്ദേഹത്തോടും ഞാൻ കടപ്പെട്ടിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: സ്റ്റീഫൻ ഹോക്കിങിൻ്റെ പ്രപഞ്ചം
  • രചന:  പി. കേശവൻനായർ
  • പ്രസിദ്ധീകരണ വർഷം: 1997
  • താളുകളുടെ എണ്ണം: 72
  • പ്രസാധനം:  ഡിസി ബുക്സ്, കോട്ടയം
  • അച്ചടി: ഡിസി ഓഫ്സെറ്റ് പ്രിൻ്റേഴ്സ്, കോട്ടയം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി