1944 – സഹോദരി മാസിക – വാല്യം 3 ലക്കം 5

സഹോദരി എന്ന മാസികയുടെ മൂന്നാം വാല്യത്തിന്റെ അഞ്ചാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് 1944 ഒക്ടോബറിലാണ് ഇറങ്ങിയത്. ഈ മാസിക 1925ൽ കൊല്ലത്ത് പി.ആര്‍.മന്ദാകിനി ആരംഭിച്ച സഹോദരി എന്ന വനിതാ മാസിക തന്നെയാണോ എന്നു വ്യക്തമല്ല. അങ്ങനെയെങ്കിൽ 20 വർഷം ആയിട്ടും വാല്യം മൂന്നേ ആയുള്ളു എന്നത് സംശയമുണർത്തുന്നു. ചില ലേഖനങ്ങൾക്ക് വനിതാപക്ഷെ ലേഖനങ്ങളുടെ സ്വഭാവമൂണ്ടെങ്കിലും പൊതുവായ ലേഖനങ്ങൾ ആണ് കൂടുതൽ. അതിനാൽ പേരിൽ മാത്രമേ സഹോദരി എന്ന വനിതാമാസിക ആണോ എന്ന് സംശയമുണ്ട്. എന്നാൽ പ്രസിദ്ധീകരണം കൊല്ലത്തു നിന്ന് തന്നെ ആയതിനാൽ പി.ആര്‍.മന്ദാകിനി ആരംഭിച്ച മാസിക പരിണമിച്ചതാണോ എന്നതും വ്യക്തമല്ല. അതിനാലൊക്കെ ഈ മാസികയുടെ മെറ്റാഡാറ്റയെ പറ്റി കൂടുതൽ അന്വേഷണം ആവശ്യമാണ്.

1944ൽ പ്രസിദ്ധീകരിച്ച മാസിക ആയതിനാൽ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനോട് അനുബന്ധിച്ച് നടക്കുന്ന ചില സംഗതികളുടെ ഡോക്കുമെന്റേഷൻ ഇതിൽ കാണാം. ഉദാഹരണത്തിനു ഗാന്ധിജിയും ജിന്നയും നടത്തിയ കൂടിക്കാഴ്ചയെ പറ്റിയുള്ള ഒരു കുറിപ്പ് കാണുന്നുണ്ട്. താല്പര്യമുള്ളവർ കൂടുതൽ വിശകലനം നടത്തുമല്ലോ.

ബൈൻഡ് ചെയ്തവർ അരികു കൂട്ടി മുറിച്ചത് കാരണം ഉള്ളടക്കം ചിലയിടത്ത് മുറിഞ്ഞിട്ടൂണ്ട്. കാലപ്പഴക്കം മൂലം പേജുകൾ ചെറുതായി മങ്ങിയിട്ടും ഉണ്ട്. എങ്കിലും എല്ലാ പേജുകളും അതിലെ ഉള്ളടക്കവും ലഭ്യമാണ്.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

സഹോദരി മാസിക - വാല്യം 3 ലക്കം 5
സഹോദരി മാസിക – വാല്യം 3 ലക്കം 5

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്:  സഹോദരി മാസിക – വാല്യം 3 ലക്കം 5
  • പ്രസിദ്ധീകരണ വർഷം: 1944 ഒക്ടോബർ
  • താളുകളുടെ എണ്ണം: 60
  • പ്രസാധകർ:പി. ആർ. നാരായണൻ
  • അച്ചടി: ശ്രീരാമ വിലാസം പ്രസ്സ്, കൊല്ലം
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments