1851 – മാനുഷഹൃദയം – തലശ്ശെരിയിലെ ഛാപിതം

ആമുഖം

തലശ്ശേരിയിലെ കല്ലച്ചിൽ നിന്ന് ഹെർമ്മൻ ഗുണ്ടർട്ട് അച്ചടിച്ച് പ്രസിദ്ധീകരിച്ച മാനുഷഹൃദയം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 45-മത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മാനുഷഹൃദയം
  • താളുകളുടെ എണ്ണം: ഏകദേശം 61
  • പ്രസിദ്ധീകരണ വർഷം:1851
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1851-മാനുഷഹൃദയം
1851-മാനുഷഹൃദയം

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

ഇതൊരു ക്രൈസ്തവ മതപ്രചരണ പുസ്തകം ആണ്. ഇംഗ്ലീഷിൽ The Heart of Man എന്നും The Heart Book എന്നൊക്കെ അറിയപ്പെടുന്ന ഇതിന്റെ കൃത്യമായ ഉറവിടം എനിക്കു പിടിയില്ല. ഈ പുസ്തകത്തിന്റെ ഒരു പിൽക്കാല പതിപ്പ് 1926ൽ അച്ചടിച്ച മാനുഷഹൃദയ ദർപ്പണം എന്ന പേരിൽ നമ്മൾ ഇതിനകം പരിചയപ്പെട്ടതാണ്.

നിലവിൽ ഇതുവരെ ലഭ്യമായ തെളിവ് വെച്ച് ഗുണ്ടർട്ടും കൂട്ടരും ആണ് മാനുഷഹൃദയം എന്ന ഈ ക്രൈസ്തവമതപ്രചരണ പുസ്തകം ആദ്യമായി മലയാളത്തിൽ എത്തിക്കുന്നത്. അതിനു ഗുണ്ടർട്ടിനു സഹായമായി തീർന്നത് തലശ്ശേരിയിലെ കല്ലച്ചടി (ലിത്തോഗ്രഫിക്ക് അച്ചടി) ആണെന്ന് സവിശെഷമായ സംഗതിയാണ്. കാരണം ഈ പുസ്തകത്തിൽ ധാരാളം ചിത്രങ്ങൾ ഉണ്ട്. അക്കാലത്തെ സാങ്കേതികയിൽ ചിത്രം അച്ചടിക്കുന്നത് അത്ര ചെറിയ സംഗതി അല്ല. ചിത്രം അച്ചടിക്കാൻ അന്നത്തെ സാങ്കേതികത വെച്ച് ഏറ്റവും എളുപ്പം കല്ലച്ച്  ആയിരുന്നു.

ചിത്രങ്ങളിലൂടെ ആണ് ഈ പുസ്തകത്തിലെ ഉള്ളടക്കം വികസിക്കുന്നത്. അതിനാൽ തന്നെ ധാരാളം ചിത്രങ്ങൾ ഇതിൽ കാണാം. എല്ലാ ചിത്രങ്ങളും ഒരു മുഴുപേജിൽ മൊത്തമായി അച്ചടിച്ചിരിക്കുന്നു. ചിത്രമുള്ള പേജിൽ വേറെ എഴുത്ത് ഒന്നുമില്ല (The Heart Book ന്റെ ഉള്ളടക്ക വിന്യാസവും അങ്ങനെ തന്നെയാണ്).

ഈ പുസ്തകത്തിന്റെ ഉള്ളടക്കം ഇതിൽ കൂടുതൽ വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

Comments

comments