ആമുഖം
ഹെർമ്മൻ ഗുണ്ടർട്ടിന്റെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചതിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്. ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 227-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: ഗുണ്ടർട്ട് പണ്ഡിതരുടെ ജീവചരിത്രം
- താളുകളുടെ എണ്ണം: ഏകദേശം 85
- പ്രസിദ്ധീകരണ വർഷം:1896
- രചന: റവ: എൽ. ജെ. ഫ്രോണ്മെയർ
- പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം
1859ൽ കേരളം വിട്ട ഗുണ്ടർട്ട് മലയാള ഭാഷാ പ്രവർത്തനങ്ങൾ ജർമ്മനിയിൽ ഇരുന്നും തുടർന്നു. ജർമ്മനിയിൽ ഇരുന്നു കൊണ്ടാണ് അദ്ദേഹം വിഖ്യാതമായ ഗുണ്ടർട്ട് നിഘണ്ടു 1872ൽ പ്രസിദ്ധീകരിക്കുന്നത്. വേറെ പല പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിലും പുനഃപ്രസിദ്ധീകരണത്തിലും അദ്ദേഹം സഹകരിക്കുന്നുണ്ട്.
1893ൽ ആണ് അദ്ദേഹം മരിക്കുന്നത്. അദ്ദേഹത്തിന്റെ മരണശേഷം 1896ൽ അദ്ദേഹത്തിന്റെ ജീവചരിത്രം മലയാളത്തിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. മലയാള വ്യാകരണം, പ്രകൃതിശാസ്ത്രം (1883) തുടങ്ങിയ വിഖ്യാത മലയാള ഗ്രന്ഥങ്ങളുടെ രചയിതാവായ റവ: എൽ. ജെ. ഫ്രോണ്മെയർ ആണ് ഈ ഗുണ്ടർട്ട് ജീവചിത്രത്തിന്റെ രചയിതാവ്.
മലയാളത്തിലുള്ള ജീവചരിത്രങ്ങൾ അപൂർവ്വമായിരുന്ന കാലഘട്ടത്തിൽ ആണ് ഈ ജീവചരിത്രം അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നത് എന്നതിനാൽ ഈ രചനയ്ക്ക് ആ വിധത്തിലും ഗുണ്ടർട്ടിനെ പറ്റിയുള്ള ആദ്യ മലയാള ജീവചരിത്രം എന്നതിന്റെ പേരിലും പ്രാധാന്യമൂണ്ട്.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം ഇതിൽ കൂടുതൽ വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: കളർ സ്കെയിൽ (125 MB)