മഹാകവി കേ.സി. കേശവപിള്ളയെ കുറിച്ച് വിദ്വാൻ ഏ.ഡി. ഹരിശർമ്മ 1949ൽ പ്രസിദ്ധീകരിച്ച മഹാകവി കേ.സി. കേശവപിള്ള എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പുസ്ത്കത്തിന്റെ കവർ പേജിലും ടൈറ്റിൽ പേജിലും നോട്ടു് – വിദ്വാൻ കെ.റ്റി. സെബാസ്റ്റ്യൻ എന്നു കാണുന്നൂണ്ട് എങ്കിലും ഇത് എന്താണെന്ന് മനസ്സിലായില്ല.

കടപ്പാട്
കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടുംപറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. എന്റെ സുഹൃത്തുക്കളായ ശ്രീ കണ്ണൻഷണ്മുഖവും ശ്രീ അജയ് ബാലചന്ദ്രനും ഇത് എനിക്കു ഡിജിറ്റൈസേഷനായി എത്തിച്ചു തരാനുള്ള വലിയ പ്രയത്നത്തിൽ പങ്കാളികളായി. എല്ലാവർക്കും വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: മഹാകവി കേ.സി. കേശവപിള്ള
- രചന: വിദ്വാൻ ഏ.ഡി. ഹരിശർമ്മ
- പ്രസിദ്ധീകരണ വർഷം: 1949
- താളുകളുടെ എണ്ണം: 42
- അച്ചടി: Little Flower Press, Thevara
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി