കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1976ൽ കേരളത്തിന്റെ സമ്പത്തു് എന്ന പേരിൽ ഒരു ബഹുജനസമ്പർക്ക പരിപാടി നടത്തി. ആ പരിപാടിക്ക് വേണ്ടി തയ്യാറാക്കിയ കേരളത്തിന്റെ സമ്പത്തു് എന്ന പുസ്തകത്തിന്റെ 1984ൽ ഇറങ്ങിയ ആറാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വിഭവം എന്നതിനെ പറ്റി ശാസ്ത്രീയമായ ധാരണയൂണ്ടാക്കി അതിന്റെ അടിസ്ഥാനത്തിൽ ചുറ്റും കാണുന്ന വസ്തുക്കളിൽ വിഭവം ദർശിക്കാനുള്ള കഴിവുണ്ടാവുകയും അതിനെ സമ്പത്താക്കി മാറ്റാനുള്ള പ്രവർത്തനത്തെ പ്രേരിപ്പിക്കുക എന്നതായിരുന്നു കേരളത്തിന്റെ സമ്പത്ത് എന്ന പേരിൽ നടന്ന ബഹുജനസമ്പർക്ക പരിപാടിയുടെ ഉദ്ദേശം.
ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പങ്കുവെക്കുന്ന ഈ ആറാം പതിപ്പ് കാലാനുസൃതമായി പുതുക്കിയിട്ടുണ്ട്. നിലവിൽ ആറാം പതിപ്പ് മാത്രമേ എന്റെ കൈയിൽ ഡിജിറ്റൈസെഷനായി ലഭ്യമായിട്ടുള്ളൂ. ചരിത്രത്തിന്റെ ഭാഗമായതിനാൽ മറ്റു പതിപ്പുകളും കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്ത് ആർക്കൈവ് ചെയ്യേണ്ടതുണ്ട്.
കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ രേഖ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.
കടപ്പാട്
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
- പേര്: കേരളത്തിന്റെ സമ്പത്ത് – ആറാം പതിപ്പ്
- പ്രസിദ്ധീകരണ വർഷം: 1984
- താളുകളുടെ എണ്ണം: 180
- പ്രസാധനം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
- അച്ചടി: തോപ്പിൽ പ്രിന്റേഴ്സ്, തിരുവനന്തപുരം
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി