1938 – ലോവർ സെക്കണ്ടറി ഭൂമിശാസ്ത്രം – ഫാറം 2 – പി. കെ. നാരായണയ്യർ

പി. കെ. നാരായണയ്യർ 1938ൽ രണ്ടാം ഫാറത്തിൽ (ഇന്നത്തെ ആറാം ക്ലാസ്സിനു സമാനം) പഠിക്കുന്നവർക്കായി പ്രസിദ്ധീകരിച്ച ലോവർ സെക്കണ്ടറി ഭൂമിശാസ്ത്രം – ഫാറം 2 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.  ഇത് എവിടെ ഉപയോഗിച്ച പാഠപുസ്തകം ആണെന്ന് വ്യക്തമല്ല. അച്ചടിച്ചത് എറണാകുളത്ത് ആയതിനാൽ തിരിവിതാംകൂർ-കൊച്ചി പ്രദേശത്ത് ഉപയോഗിച്ച പാഠപുസ്തകം ആയിരിക്കും എന്ന് ഊഹിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1938 - ലോവർ സെക്കണ്ടറി ഭൂമിശാസ്ത്രം - ഫാറം 2 - പി. കെ. നാരായണയ്യർ
1938 – ലോവർ സെക്കണ്ടറി ഭൂമിശാസ്ത്രം – ഫാറം 2 – പി. കെ. നാരായണയ്യർ

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: ലോവർ സെക്കണ്ടറി ഭൂമിശാസ്ത്രം – ഫാറം 2
  • രചന: പി. കെ. നാരായണയ്യർ
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം: 150
  • അച്ചടി: വിദ്യാവിലാസം പ്രസ്സ്, എറണാകുളം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments

6 comments on “1938 – ലോവർ സെക്കണ്ടറി ഭൂമിശാസ്ത്രം – ഫാറം 2 – പി. കെ. നാരായണയ്യർ

  • Greetings, Your work is truly remarkable. I will undoubtedly explore it further and personally endorse it to my acquaintances; I am certain they will derive value from this website.

  • I do trust all the ideas youve presented in your post They are really convincing and will definitely work Nonetheless the posts are too short for newbies May just you please lengthen them a bit from next time Thank you for the post

  • What i do not understood is in truth how you are not actually a lot more smartlyliked than you may be now You are very intelligent You realize therefore significantly in the case of this topic produced me individually imagine it from numerous numerous angles Its like men and women dont seem to be fascinated until it is one thing to do with Woman gaga Your own stuffs nice All the time care for it up

Comments are closed.