കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിവിധകാലഘട്ടങ്ങളിൽ പ്രസിദ്ധീകരിച്ച പ്രവർത്തക പരിശീലന രേഖകളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കൂടുതൽ പ്രവർത്തക പരിശീലന രേഖകൾ ഡിജിറ്റൈസേഷനായി ലഭ്യമാകുന്നതിനു അനുസരിച്ച് അതിനെകുറിച്ചുള്ള വിവരങ്ങൾ ഈ പോസ്റ്റിൽ തന്നെ ചേർക്കാനാണ് ആലോചിക്കുന്നത്. നിലവിൽ 1981, 1982 എന്നീ വർഷങ്ങളിലെ പ്രവർത്തക പരിശീലന രേഖകളുടെ വിവരം ആണ് ഈ പൊസ്റ്റിൽ ഉള്ളത്.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ലഘുലേഖകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ്കാണുക.
കടപ്പാട്
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ
താഴെ ലഘുലേഖകൾ ഡിജിറ്റൈസ് ചെയ്ത് archive.orgലേക്ക് അപ്‌ലോഡ് ചെയ്തതിന്റെ കണ്ണികൾ കൊടുത്തിരിക്കുന്നു.ലഘുലേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.