കൃഷ്ണപ്പാട്ട് — ചെറുശ്ശേരിനമ്പൂതിരി — താളിയോല പതിപ്പ്

ആമുഖം

ചെറുശ്ശേരിനമ്പൂതിരി രചിച്ച മലയാള കാവ്യമാണ് കൃഷ്ണപ്പാട്ട്. പ്രസ്തുത കൃതിയുടെ ഒരു താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 129-ാമത്തെ  പൊതുസഞ്ചയ രേഖയും  പത്താമത്തെ താളിയോല രേഖയും ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: കൃഷ്ണപ്പാട്ട്
  • രചയിതാവ്: ചെറുശ്ശേരി നമ്പൂതിരി
  • താളിയോല ഇതളുകളുടെ എണ്ണം: 33
  • എഴുതപ്പെട്ട കാലഘട്ടം: 1400നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
കൃഷ്ണപ്പാട്ട് — ചെറുശ്ശേരിനമ്പൂതിരി — താളിയോല പതിപ്പ്
കൃഷ്ണപ്പാട്ട് — ചെറുശ്ശേരിനമ്പൂതിരി — താളിയോല പതിപ്പ്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ശ്രീകൃഷ്ണന്റെ അവതാര ലീലകള്‍ പാടിപ്പുകഴ്ത്തുന്ന കാവ്യമാണ് കൃഷ്ണപ്പാട്ട്. ചെറുശ്ശേരി നമ്പൂതിരിയാല്‍ രചിക്കപ്പെട്ടു എന്ന് കരുതുന്ന കൃഷ്ണപ്പാട്ടിനു മലയാളത്തിലെ ഭക്തി കാവ്യങ്ങളില്‍ സവിശേഷസ്ഥാനമുണ്ട്. കർക്കിടകമാസത്തിൽ രാവിലെ സമയത്ത് കൃഷ്ണപ്പാട്ട് പാരായണം ചെയ്യുന്നു.

ഈ താളിയോല രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

Comments

comments