1928 – ആരോഗ്യം മാസിക – പുസ്തകം 5 ലക്കം 5

മരുന്നും ശസ്ത്രക്രിയയും കൂടാതെ രോഗനിവാരണത്തിനും ആരോഗ്യസംരക്ഷണത്തിനുമുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്ന കേരളത്തിലെ ഏകമാസിക എന്ന ടാഗ് ലൈനോട് കൂടെ തിരുവല്ലയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ആരോഗ്യം എന്ന മാസികയുടെ അഞ്ചാം വാല്യത്തിന്റെ അഞ്ചാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ആധുനിക വൈദ്യവുമായുള്ള വടം‌വലിയാണ് പല ലേഖനങ്ങളുടേയും ഉള്ളടക്കം. കൗതുകമുണത്തുന്ന ചില പരസ്യങ്ങളും ഉള്ളടക്കത്തിന്റെ ഭാഗമാണ്.

ആരോഗ്യം മാസിക - 1104 ധനു - പുസ്തകം 5 ലക്കം 5
ആരോഗ്യം മാസിക – 1104 ധനു – പുസ്തകം 5 ലക്കം 5

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ മാസിക. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്:  ആരോഗ്യം മാസിക – 1104 ധനു – പുസ്തകം 5 ലക്കം 5
  • പ്രസിദ്ധീകരണ വർഷം: 1928
  • താളുകളുടെ എണ്ണം: 50
  • അച്ചടി: TAM Press, Tiruvalla
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments