1950 – കണക്കുസാരം

ആമുഖം

കണക്കുസാരം എന്ന പ്രാചീനഗ്രന്ഥത്തിന്റെ അച്ചടി പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്:  കണക്കുസാരം
  • രചന: പ്രാചീന കൈയെഴുത്ത് രേഖകളുടെ പുനഃപ്രസിദ്ധീകരണം  
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം:  120
  • പ്രസാധനം:ഗവർണ്മെന്റ് ഓറിയന്റൽ മാനുസ്ക്രിപ്റ്റ് ലൈബ്രറി, മദ്രാസ്
1950 - കണക്കുസാരം
1950 – കണക്കുസാരം

പുസ്തക ഉള്ളടക്കം, കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

കേരളത്തിന്റെ പ്രാചീനഗ്രന്ഥമായ (ഗ്രന്ഥശേഖരമായ) കണക്കുസാരത്തിന്റെ ഒരു ഭാഗം വിഷയം അനുസരിച്ച് തരം തിരിച്ച് എഡിറ്റ് ചെയ്ത്  അച്ചടിച്ചതാണ് ഈ പുസ്തകം.  മരക്കണക്ക്, പൊൻകണക്ക്, കിളക്കണക്ക് മുതലായി നിത്യോപയോഗമുള്ള കണക്കുകളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്ന് എഡിറ്ററായ ചേലനാട്ട് അച്യുതമേനോൻ അവതാരികയിൽ പറയുന്നു.  കണക്കുസാരത്തിന്റെ ആദ്യത്തെ അച്ചടി പതിപ്പും ഇതാണെന്ന സൂചനയും അവതാരികയിൽ കാണാം.

ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത് കാസർഗോഡുള്ള കേന്ദ്രസർവ്വകലാശാലയിലെ ഭാഷാശാസ്ത്രവിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ആയ പ്രൊഫ. രവിശങ്കർ എസ് നായരുടെ ശേഖരത്തിൽ നിന്നാണ്. അദ്ദേഹത്തെപറ്റിയുള്ള കുറച്ച് വിവരങ്ങൾ ഇവിടെയും ഇവിടെയും ആയി കാണാം. ഡിജിറ്റൈസ് ചെയ്യാനായി ഈ പ്രധാനപ്പെട്ട ഗ്രന്ഥം ലഭ്യമാക്കിയ രവിശങ്കർ സാറിനു നന്ദിയും സ്നേഹവും കടപ്പാടും.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

 

Comments

comments