1959 – കേരള മലയാളപാഠാവലി – ആറാം ക്ലാസ്സിലേക്കു്

കേരള സർക്കാർ 1959ൽ ആറാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച കേരളമലയാളപാഠാവലി എന്ന മലയാളപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഉപയോഗം മൂലവും പഴക്കം മൂലവും ഉള്ള ചില ചെറിയ പ്രശ്നങ്ങൾ ഡിജിറ്റൈസ് ചെയ്യാനായി ലഭിച്ച ഈ പാഠപുസ്തകത്തിനുണ്ട്. പരിമിതികൾക്ക് ഉള്ളിൽ നിന്ന് മികച്ച നിലയിൽ ഡിജിറ്റൈസ് ചെയ്യാൻ ശ്രമിച്ചിട്ടൂണ്ട്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1959 – കേരള മലയാളപാഠാവലി – ആറാം ക്ലാസ്സിലേക്കു്
1959 – കേരള മലയാളപാഠാവലി – ആറാം ക്ലാസ്സിലേക്കു്

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. എന്റെ സുഹൃത്തുക്കളായ ശ്രീ കണ്ണൻഷണ്മുഖവും ശ്രീ അജയ് ബാലചന്ദ്രനും ഇത് എനിക്കു ഡിജിറ്റൈസേഷനായി എത്തിച്ചു തരാനുള്ള വലിയ പ്രയത്നത്തിൽ പങ്കാളികളായി. എല്ലാവർക്കും വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കേരള മലയാളംപാഠാവലി – ആറാം ക്ലാസ്സ്
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 160
  • അച്ചടി: സർക്കാർ പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

Comments

comments

Leave a Reply