1902 – The English Standard Reader for use in the fourth standard

ആമുഖം

ബാസൽ മിഷന്റെ പാഠപുസ്തകങ്ങളിൽ പെട്ട ഒരെണ്ണമായ നാലാം ക്ലാസ്സിലെ ഇംഗ്ലീഷ് റീഡർ പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു ലെറ്റർ പ്രസ്സ് അച്ചടി പുസ്തകം ആണിത്.  ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 253-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പുസ്തകത്തോടു കൂടി ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള പുസ്തകങ്ങളുടെ റിലീസ് തീർന്നു. അച്ചടി പുസ്തകങ്ങളും, കൈയെഴുത്ത് പ്രതികളും, താളിയോലകളുമടക്കം 250ൽ പരം മലയാള പൊതുസഞ്ചയരേഖകളാണ് കഴിഞ്ഞ 2 വർഷം കൊണ്ട് ഡിജിറ്റൈസ് ചെയ്യപ്പെട്ട് നിങ്ങളുടെ മുന്നിലേക്ക് എത്തപ്പെട്ടത്. അവസാനത്തെ ഈ സ്കാൻ കൂടെ പുറത്ത് വിടുന്നത് കൂടെ ഗുണ്ടർട്ട് ലെഗസി പദ്ധതിക്ക് ഔദ്യോഗികമായി തിരശ്ശീല വീണു. ഈ പുറത്തുവിട്ട സ്കാനുകളും യൂണിക്കോഡ് പതിപ്പും ഒക്കെ ആരൊക്കെ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്തും എന്നത് നമുക്ക് കാത്തിരുന്നു കാണാം. ഗുണ്ടർട്ട് ശേഖരം നിങ്ങൾക്ക് മുന്നിൽ എത്തിക്കാനുള്ള പരിപാടിയിൽ ഒരു ചാലകമായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതിലെനിക്കു അഭിമാനമുണ്ട്. അഞ്ചു വർഷത്തോളം നീണ്ടുനിന്ന ഈ അന്താരാഷ്ട്രപദ്ധതിയെ പറ്റിയുള്ള എന്റെ അനുഭവക്കുറിപ്പ് അല്പദിവസങ്ങൾക്ക് ഉള്ളീൽ എഴുതി പങ്കുവെക്കണം എന്നു കരുതുന്നു.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: The English Standard Reader
  • രചയിതാക്കൾ: ജോസഫ് മൂളിയിൽ, ജോൺ കുര്യൻ
  • പ്രസിദ്ധീകരണ വർഷം: 1902
  • താളുകളുടെ എണ്ണം:  ഏകദേശം 47
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1902 - The English Standard Reader for use in the fourth standard
1902 – The English Standard Reader for use in the fourth standard

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മദ്രാസ്സ് സംസ്ഥാനത്തിന്നു കീഴിൽ ഉള്ള മലബാർ പ്രദേശത്തെ സ്കൂളുകളിലെ നാലാം ക്ലാസ്സിൽ ഉപയോഗിക്കാനുള്ള ഇംഗ്ലീഷ് പാഠപുസ്തകമാണ് ഇത്.

ഇംഗ്ലീഷ് പഠനത്തിനുള്ള ഇരുപതോളം പാഠങ്ങൾ ആണ് പുസ്തകത്തിൽ ഉള്ളത്. എല്ലാ പാഠങ്ങളിലും പ്രധാനവാക്കുകൾ മലയാളത്തിൽ കൊടുത്തിട്ടൂണ്ട്. ഒപ്പം മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്യാനായി ഒരു ഖണ്ഡികയും കൊടുത്തിട്ടൂണ്ട്. മിക്കവാറും എല്ലാ പാഠങ്ങത്തിന്നും പാഠത്തിന്നു ചെരുന്ന ഒരു ചിത്രവും കൊടുത്തിരിക്കുന്നത് കാണാം.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതലാണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. ഡൗൺലോഡ് ചെയ്യുന്നവർ നേരിട്ട് ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കാതെ ഡൗ‌ൺലോഡ് ആക്സിലറേറ്റർ പോലുള്ള ടൂൾ വഴി ഡൗ‌ൺലോഡ് ചെയ്യുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്).

Comments

comments