പത്താം നൂറ്റാണ്ടിൽ തമിഴ് ദേശത്ത് ജീവിച്ചിരുന്നെന്ന് കരുതുന്ന ഭക്തകവിയായ പട്ടണത്തുപിള്ളയാരുടെ തിരുപ്പാടൽകൾ കാവുങ്ങൽ നീലകണ്ഠപ്പിള്ള മലയാളത്തിലേക്കാക്കി അദ്ദേഹത്തിന്റെ തന്നെ വ്യാഖ്യാനസഹിതം പ്രസിദ്ധീകരിച്ച പട്ടണത്തുപിള്ളയാർ പാടൽ എന്ന പുസ്തകത്തിന്റെ 1955ൽ ഇറങ്ങിയ നാലാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
ഒട്ടുവളരെ തിരഞ്ഞെങ്കിലും മലയാളത്തിലോ ഇംഗ്ലീഷിലോ പട്ടണത്തുപിള്ളയാരെ പറ്റി നല്ല ഒരു വൈജ്ഞാനിക ലേഖനം ഇന്റർനെറ്റിൽ എങ്ങും ലഭിച്ചില്ല. (തമിഴിൽ തീർച്ചയായും ഉണ്ടാകുമായിരിക്കും). ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്ന ഈ പുസ്തകത്തിനകത്ത് ഒരു ജീവചരിത്രകുറിപ്പ് ഉണ്ടെങ്കിലും അതിൽ നിന്നും വൈജ്ഞാനിക വിവരങ്ങൾ ലഭിച്ചില്ല. വിവരങ്ങൾ അറിയുന്നവർ പങ്കു വെച്ചാൽ അത് പിന്നീട് പോസ്റ്റിലേക്ക് കൂട്ടി ചേർക്കാം എന്നു കരുതുന്നു’

കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: പട്ടണത്തുപിള്ളയാർ പാടൽ
- രചന: പട്ടണത്തുപിള്ളയാർ
- പരിഭാഷ, വ്യാഖ്യാനം: കാവുങ്ങൽ നീലകണ്ഠപ്പിള്ള
- പ്രസിദ്ധീകരണ വർഷം: 1955 (നാലാം പതിപ്പ്)
- താളുകളുടെ എണ്ണം: 236
- പ്രസാധകർ: എസ്.റ്റി.റെഡ്യാർ ആൻഡ് സൺസ്
- അച്ചടി: വി.വി. പ്രസ്സ്, കൊല്ലം
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org) : കണ്ണി
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org) : കണ്ണി