1856 – അമരത്തിൻ്റെ തമുൾക്കുത്ത

അമരേശ മൂലം (അമരകോശം) എന്ന കൃതിയുമായി ബന്ധപ്പെട്ട് കോട്ടയം സി.എം.എസ്.  പ്രസ്സിൽ നിന്ന് ഇറങ്ങിയ  അമരത്തിൻ്റെ തമുൾക്കുത്ത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. തമുൾക്കുത്ത  എന്നത് ഇന്നത്തെ മലയാളത്തിൽ തമുൾക്കുത്ത് എന്ന് വായിക്കണം എന്ന് ഊഹിക്കുന്നു.  അമരേശം മൂലത്തിലുള്ള ശ്ലോകങ്ങളും മറ്റു കൃതികളിൽ നിന്നുള്ള ശ്ലോകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട് എന്ന കുറിപ്പ് ടൈറ്റിൽ പേജിൽ കാണാം.  (സി എം എസ് പ്രസ്സിൽ നിന്നു ഇറങ്ങിയ അമരേശം മൂലത്തിൻ്റെ ഡിജിറ്റൽ സ്കാൻ നമുക്ക് ഇതിനു മുൻപിൽ കിട്ടിയതാണ്. അത് ഇവിടെ കാണാം). സംസ്കൃതത്തിൽ ഉള്ളതും അമരകോശവുമായി ബന്ധവമുള്ള ഒരു കൃതി എന്നതിനപ്പുറം ഈ പുസ്തകത്തെ പറ്റി യാതൊന്നും എനിക്ക് അറിയില്ല. ഉള്ളടക്കത്തിൽ സംസ്കൃതകവും മലയാളവും കാണാം. ഈ വിഷയത്തിൽ അറിവുള്ളവർ ഈ പുസ്തകത്തെ കൂടുതൽ വിലയിരുത്തുമല്ലോ.

1856 - അമരത്തിൻ്റെ തമുൾക്കുത്ത
1856 – അമരത്തിൻ്റെ തമുൾക്കുത്ത

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: അമരത്തിൻ്റെ തമുൾക്കുത്ത
  • പ്രസിദ്ധീകരണ വർഷം: 1856
  • താളുകളുടെ എണ്ണം: 130
  • അച്ചടി: സി.എം.എസ്. പ്രസ്സ്, കോട്ടയം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

 

 

Comments

comments