ആമുഖം
റവ: ജോസഫ് പീറ്റ് രചിച്ചതെന്ന് കരുതപ്പെടുന്ന ജ്ഞാനദീപസൂചകം എന്ന ക്രൈസ്തവമതപഠന പുസ്തകത്തിന്റെ (കാറ്റിസം) ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മിഷനറിമാരുമായി ബന്ധമുള്ള രേഖകൾ കണ്ടെടുക്കുന്നതിലും അത് പൊതുജനങ്ങളുമായി പങ്കുവെക്കുന്നതിലും ശ്രദ്ധിക്കുന്ന മനൊജേട്ടന്റെ (മനോജ് എബനേസർ) പരിശ്രമത്തിൽ ആണ് ഈ പുസ്തകത്തിന്റെ പേജുകളുടെ ഫോട്ടോ നമുക്ക് ലഭിച്ചത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: ജ്ഞാനദീപസൂചകം
- രചന: റവ. ജോസഫ് പീറ്റ്
- പ്രസിദ്ധീകരണ വർഷം: 1856
- താളുകളുടെ എണ്ണം: 28
- പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ
ഗവേഷണാർത്ഥം ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ മനൊജേട്ടൻ (മനോജ് എബനേസർ) എന്റെ പ്രത്യേകാഭ്യർത്ഥനയെ മാനിച്ച് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് തന്റെ ക്യാമറ ഉപയോഗിച്ച് എടുത്ത താളുകളുടെ ഫോട്ടോകൾ പ്രോസസ് ചെയ്താണ് ഈ ഡിജിറ്റൽ പതിപ്പ് നിർമ്മിച്ചത്. ഇതിനായി പ്രയത്നിച്ച അദ്ദേഹത്തിന്നു പ്രത്യേക നന്ദി അറിയിക്കട്ടെ.
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
ഇത് ക്രൈസ്തവമതപഠന (കാറ്റിസം) പുസ്തകമാണ്. ജോസഫ് പീറ്റാണ് ഇത് രചിച്ചതെന്ന സൂചന അവസാന പേജിൽ ഉള്ള J.P. എന്ന ഇനീഷ്യലിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ ജോസഫ് പീറ്റിന്റെ കൈയൊപ്പ് പതിഞ്ഞ വേറെയും പുസ്തകങ്ങൾ നമുക്ക് മുൻപ് കിട്ടിയതാണ്. 28 പേജുകൾ മാത്രമുള്ള കൊച്ചുപുസ്തകമാണിത്.
ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺ ലൈൻ വായനാകണ്ണി: കണ്ണി
- ഡൗൺലോഡ് കണ്ണി: കളർ സ്കാൻ ( 4.2 MB )
You must be logged in to post a comment.