1838 – 1871 – ഗുണ്ടർട്ട് നിഘണ്ടുവിന്റെ കൈയെഴുത്തു പ്രതികൾ

ആമുഖം

ഹെർമ്മൻ ഗുണ്ടർട്ട് 1872ൽ പ്രസിദ്ധീകരിച്ച വിഖ്യാതമായ മലയാളം -ഇംഗ്ലീഷ് നിഘണ്ടു വിനായി അദ്ദേഹം തയ്യാറാക്കിയ കൈയെഴുത്തു പ്രതികളുടെ 4 ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഈ കൈയെഴുത്ത് പ്രതികൾ ആധാരമാക്കി ആവണം മംഗലാപുരം ബാസൽ മിഷൻ പ്രസ്സിൽ ഉള്ളവർ 1872ൽ ഗുണ്ടർട്ട് നിഘണ്ടു അച്ചടിച്ച് പ്രസിദ്ധീകരിച്ചത് എന്നു കരുതുന്നു.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള കൈയെഴുത്തു രേഖകൾ ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 226-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഇതോടു കൂടി  ഗുണ്ടർട്ട് ലെഗസി പദ്ധതിയിലെ കേരളവുമായി ബന്ധപ്പെട്ട കൈയെഴുത്തു പ്രതികളുടെ സ്കാനുകൾ റിലീസ് ചെയ്തു തീർന്നു.

1838 - 1871 – ഗുണ്ടർട്ട് നിഘണ്ടുവിന്റെ കൈയെഴുത്തു പ്രതികൾ
1838 – 1871 – ഗുണ്ടർട്ട് നിഘണ്ടുവിന്റെ കൈയെഴുത്തു പ്രതികൾ

ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ

സ്കാൻ 1:

  • പേര്: ഗുണ്ടർട്ട് നിഘണ്ടു കൈയെഴുത്തു പ്രതി വാല്യം 1
  • രചനാകാലഘട്ടം:  1838 – 1871 എന്നു ട്യൂബിങ്ങനിലെ മെറ്റാഡാറ്റയിൽ
  • താളുകളുടെ എണ്ണം:  ഏകദേശം 779

സ്കാൻ 2:

  • പേര്: ഗുണ്ടർട്ട് നിഘണ്ടു കൈയെഴുത്തു പ്രതി വാല്യം 2
  • രചനാകാലഘട്ടം:  1838 – 1871 എന്നു ട്യൂബിങ്ങനിലെ മെറ്റാഡാറ്റയിൽ
  • താളുകളുടെ എണ്ണം:  ഏകദേശം 673

സ്കാൻ 3:

  • പേര്: ഗുണ്ടർട്ട് നിഘണ്ടു കൈയെഴുത്തു പ്രതി വാല്യം 3
  • രചനാകാലഘട്ടം:  1838 – 1871 എന്നു ട്യൂബിങ്ങനിലെ മെറ്റാഡാറ്റയിൽ
  • താളുകളുടെ എണ്ണം:  ഏകദേശം 797

സ്കാൻ 4:

  • പേര്: ഗുണ്ടർട്ട് നിഘണ്ടു നോട്ടു പുസ്തകം 
  • രചനാകാലഘട്ടം:  1838 – 1871 എന്നു ട്യൂബിങ്ങനിലെ മെറ്റാഡാറ്റയിൽ
  • താളുകളുടെ എണ്ണം:  ഏകദേശം 279

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

1872ലെ ഗുണ്ടർട്ട് നിഘണ്ടുവും 1991ൽ സ്കറിയ സ്ക്കറിയ ഗുണ്ടർട്ട് നിഘണ്ടു പുനഃപ്രസിദ്ധീകരണം നടത്തിയതും അടക്കം ഗുണ്ടർട്ട് നിഘണ്ടുവിന്റെ അച്ചടി പതിപ്പിന്റെ 2 സ്കാനുകൾ നമുക്ക് ഇതിനകം കിട്ടിയതാണ്. അത് ഇവിടെ കാണാം.

ഇന്നലെ റിലീസ് ചെയ്തതിൽ 1991ലെ പതിപ്പിൽ ഡോ: സ്കറിയ സക്കറിയ ഗുണ്ടർട്ട് നിഘണ്ടുവിനെ പറ്റി ഏതാണ്ട് 50 പേജോളം വരുന്ന ഒരു ആമുഖപഠനം നടത്തുന്നുണ്ട്. അത് വായിക്കുന്നത് തന്നെയാണ് ഗുണ്ടർട്ട് നിഘണ്ടിവിലേക്കും കൈയെഴുത്ത് പ്രതികളിലേക്കും ഉള്ള പ്രവേശനകവാടം.

ഈ റിലീസിൽ നിഘണ്ടുവിന്റെ 3 വാല്യം കൈയെഴുത്ത് പ്രതികളും നിഘണ്ടു സംബന്ധമായ ഒരു നോട്ടു പുസ്തകവും ആണ് അടങ്ങിയിരിക്കുന്നത്.

പേജുകളുടെ എണ്ണം കൂടുതൽ ആയതിനാൽ ഇതിന്റെ എല്ലാം ഡൗൺലോഡ് സൈസ് വളരെ കൂടുതൽ ആണ്.  അതിനാൽ ഡൗൺലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്നവർ വിവേചനബുദ്ധി ഉപയൊഗിക്കുക.

ഇതോടു കൂടി  ഗുണ്ടർട്ട് ലെഗസി പദ്ധതിയിലെ കൈയെഴുത്ത് പ്രതികളുടെ സ്കാനുകൾ റിലീസ് ചെയ്തു തീർന്നു. ഈ ശേഖരം ഡിജിറ്റൈസ് ചെയ്ത് പൊതു ഉപയോഗത്തിനായി പുറത്ത് കൊണ്ടു വരുന്നതിൽ ചെറിയൊരു റോൾ വഹിക്കാൻ കഴിഞ്ഞു എന്നതിൽ എനിക്കു വളരെ അഭിമാനം ഉണ്ട്.

ഈ സ്കാനുകളുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാനുകൾ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതലാണ്. രണ്ടു സ്കാനിനും വലിയ സൈസാണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

സ്കാൻ 1: ഗുണ്ടർട്ട് നിഘണ്ടു കൈയെഴുത്തു പ്രതി വാല്യം 1

സ്കാൻ 2: ഗുണ്ടർട്ട് നിഘണ്ടു കൈയെഴുത്തു പ്രതി വാല്യം 2

സ്കാൻ 3: ഗുണ്ടർട്ട് നിഘണ്ടു കൈയെഴുത്തു പ്രതി വാല്യം 3

സ്കാൻ 4: ഗുണ്ടർട്ട് നിഘണ്ടു നോട്ടു പുസ്തകം

Comments

comments