Malayalim Stories – കൈയെഴുത്തുപ്രതി

ആമുഖം

ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള  ഒരു കൈയെഴുത്ത് പ്രതിയാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 51-മത്തെ പൊതുസഞ്ചയ രേഖയും 19-മത്തെ കൈയെഴുത്ത് പ്രതിയുമാണ് ഇത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: Malayalim Stories  
  • താളുകളുടെ എണ്ണം: ഏകദേശം 7
  • എഴുതപ്പെട്ട കാലഘട്ടം: (അറിയില്ല) 
MaI864_10
MaI864_10

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

Malayalim Stories എന്നു കൈയെഴുത്ത് പ്രതിയുടെ തുടക്കത്തിൽ എഴുതിയിട്ടുണ്ടെങ്കിലും ഇത് ഒരു മലയാളകാവ്യമായാണ് എനിക്കു തോന്നിയത്.

ഏകനാ ദമനന്നും മനുജൻ കരടനും
വ്യാലുലം പൂണ്ടു തമ്മിൽ സംസാരം തുടങ്ങിനാർ

എന്നു പറഞ്ഞ് വരികൾ തുടങ്ങുന്നു. കാവ്യങ്ങൾക്ക് കാണുന്ന പോലെ സംസ്കൃതദണ്ഡ ഓരോ നാലു വരികൾക്കും ശെഷം ഉപയൊഗിച്ചിട്ടുണ്ട് താനും.

ഈ കൈയെഴുത്ത് രേഖയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വിവരങ്ങൾ ഒന്നും എനിക്കറിയില്ല. ഈ കൈയെഴുത്ത് രേഖയുടെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

Comments

comments

Comments are closed.