ഡോ. എം.എസ്. സ്വാമിനാഥൻ സൈലന്റ്‌വാലി പ്രദേശം സന്ദർശിച്ച് അതിനെപറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ നിന്ന് അപ്പന്റിക്സുകൾ ഒഴിവാക്കി കോഴിക്കോടുള്ള Society for Protection of Silent Valley എന്ന സംഘടന പ്രസിദ്ധീകരിച്ച Report on the visit to the Silent Valley area of Kerala എന്ന ചെറുപുസ്തകത്തിന്റെ/ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. എം. എസ്. സ്വാമിനാഥൻ തയ്യാറാക്കിയ ഈ റിപ്പോർട്ടിനെ അധികരിച്ചാണ് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധി സൈലന്റ്‌വാലി ജലവൈദ്യുത പദ്ധതിക്ക് അനുമതി നിഷേധിച്ചതെന്ന് ചില രേഖകളിൽ കാണുന്നു. അതിനാൽ തന്നെ സൈലന്റ്‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിക്കാൻ കാരണമായ റിപ്പോർട്ട് ഇതാണെന്ന് കരുതാം.
ഈ രേഖയുടെ മെറ്റാഡാറ്റ
- പേര്: Report on the visit to the Silent Valley area of Kerala (Appendices excluded)
- പ്രസിദ്ധീകരണ വർഷം: 1979
- താളുകളുടെ എണ്ണം: 16
- പ്രസാധകർ: Society for Protection of Silent Valley
- പ്രസ്സ്: അച്ചടിച്ചത് എവിടെയെന്ന് രേഖപ്പെടുത്തിയിട്ടില്ല
ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.