1859 – അമരസിംഹം – വാഹടാചാര്യ

വാഹടാചാര്യൻ രചിച്ച സംസ്കൃതകൃതിയായ അമരസിംഹം എന്ന പ്രാചീനകൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഗൂഗിൾ ബുക്സിന്റെ ഡിജിറ്റൈസേഷൻ പദ്ധതിയിലൂടെ വിദേശസർവ്വകലാശാലയിൽ നിന്ന് ഡിജിറ്റൈസ് ചെയ്യപ്പെട്ടത് ആണ് ഈ പുസ്തകം.

അരുണാചല മുതലിയാരുടെ വിദ്യാവിലാസം അച്ചുകൂടത്തിൽ അച്ചടിച്ച ഈ പുസ്തകം അദ്ദേഹത്തിന്റെ അപേക്ഷപ്രകാരം തൃക്കണ്ടിയൂർ ഗോവിന്ദപിഷാരടി, കമ്മണ്ണൂർ എന്നീ പണ്ഡിതർ പിഴ തീർത്തതാണ്.

കോഴിക്കോട് മുൻസിഫ് ആയിരുന്ന അരുണാചല മുതലിയാരുടെ വിദ്യാവിലാസം കല്ലച്ചുകൂടത്തിൽ അച്ചടിച്ച ഈ പുസ്തകം ഞങ്ങൾ മുന്നു പേർ ചേർന്ന് എഴുതിയ “ചതുരങ്കപട്ടണം അരുണാചലമുതലിയാരുടെ വിദ്യാവിലാസം അച്ചുകൂടം“ എന്ന ഗവേഷണപ്രബന്ധത്തിനു ഉപയോഗപ്പെട്ട ഒരു പ്രധാന തെളിവായിരുന്നു. 1859ൽ അച്ചടിച്ച ഈ പുസ്തകം കിട്ടിയതോടെ അരുണാചല മുതലിയാരുടെ/കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസം പ്രസ്സിന്റെ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ചരിത്രം തിരുത്തേണ്ട സ്ഥിതി സംജാതമായിരിക്കുന്നു.

സംസ്കൃതകൃതിയായ ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിലയിരുത്താൻ എനിക്കാവില്ല. അത് ഈ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

അമരസിംഹം - വാഹടാചാര്യ
അമരസിംഹം – വാഹടാചാര്യ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ എനിക്കറിയുന്ന മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: അമരസിംഹം 
  • രചന: വാഹടാചാര്യ
  • പ്രസിദ്ധീകരണ വർഷം: 1859
  • താളുകളുടെ എണ്ണം: 172
  • അച്ചടി: അരുണാചല മുതലിയാരുടെ വിദ്യാവിലാസം കല്ലച്ചുകൂടം
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

 

 

Comments

comments