ആമുഖം
കുഞ്ചൻ നമ്പ്യാർ രചിച്ച ശ്രീകൃഷ്ണചരിത്രം എന്ന കൃതിയുടെ കൈയെഴുത്ത് പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് മണിപ്രവാളത്തിലുള്ള ഒരു കൃതിയാണ്.
ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 144-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: ശ്രീകൃഷ്ണചരിത്രം
- രചയിതാവ്: കുഞ്ചൻ നമ്പ്യാർ ആണെന്ന് കരുതപ്പെടുന്നു.
- താളുകളുടെ എണ്ണം: 93
- എഴുതപ്പെട്ട കാലഘട്ടം: 1700നും 1885നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ കൈയെഴുത്ത് രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു. പക്ഷെ ഇത് ഗുണ്ടർട്ട് ഏകദേശം 1850കൾക്ക് ശേഷം കടലാസിലേക്ക് പകർത്തിയ രചന ആണെന്ന് കൈയെഴുത്ത് രേഖ പരിശോധിച്ചതിൽ നിന്ന് ഞാൻ കരുതുന്നു.
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
ഒറ്റ തിരച്ചലിൽ ഈ കൃതിയെ പറ്റിയുള്ള വിവരങ്ങൾ ഒന്നും എനിക്ക് ലഭിച്ചില്ല. അതിനാൽ ഇതിനെ പറ്റി ഒന്നും എഴുതാൻ ഞാൻ ആളല്ല.
ഇത് ഗുണ്ടർട്ട് താളിയോലയും മറ്റും നോക്കി കടലാസിലേക്ക് പകർത്തിയെഴുതിയതാണ്. ഇടയ്ക്ക് അദ്ദേഹത്തിന്റെ വക കുറിപ്പുകൾ കൈയെഴുത്ത് രേഖയിൽ കാണുന്നൂണ്ട്.
ഈ രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (125 MB)
One comment on “ശ്രീകൃഷ്ണചരിത്രം — കുഞ്ചൻ നമ്പ്യാർ — കൈയെഴുത്തുപ്രതി”
Salutations dear friend.We owe you a lot.This is my first reaction.We expect a lot from you!