1964 – നമ്മുടെ ഭരണഘടന – രണ്ടാം പതിപ്പ് – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ രചനകൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ നമ്മുടെ ഭരണഘടന എന്ന പ്രശസ്ത രചനയുടെ രണ്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇതിനു മുൻപ് ഈ പുസ്തകത്തിന്റെ മൂന്നാം പതിപ്പ് നമ്മൾ ഡിജിറ്റൈസ് ചെയ്തിരിരുന്നു. അത് ഇവിടെ കാണാം. 1956ൽ ഇറങ്ങിയ ഒന്നാം പതിപ്പ് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ ഡിജിറ്റൈസ് ചെയ്യാൻ പറ്റിയിട്ടില്ല.

എനിക്കു ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ പതിപ്പിൽ 115 തൊട്ട് 119 വരെയുള്ള നാലു പേജുകൾ നഷ്ടപ്പെട്ടിരിക്കുന്നു. ആ കുറവ് ഒഴിച്ചാൽ ബാക്കി ഉള്ളടക്കമെല്ലാം ലഭ്യമാണ്.

മലയാളികൾക്ക് ഇന്ത്യൻ ഭരണഘടന പരിചയപ്പെടുത്തുന്ന പുസ്തകം ആണിത്. ഇന്ത്യൻ ഭരണഘടനയെ പറ്റിയുള്ള അവലോകനത്തിനും സാമാന്യജ്ഞാനത്തിനും ഈ പുസ്തകം വായിക്കുന്നത് എല്ലാവർക്കും നല്ലതാണ്.

 

നമ്മുടെ ഭരണഘടന - രണ്ടാം പതിപ്പ്
നമ്മുടെ ഭരണഘടന – രണ്ടാം പതിപ്പ്

കടപ്പാട്

പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: നമ്മുടെ ഭരണഘടന – രണ്ടാം പതിപ്പ്
  • രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
  • പ്രസിദ്ധീകരണ വർഷം: 1964
  • താളുകളുടെ എണ്ണം: 350
  • പ്രസാധകർ: കറന്റ് ബുക്സ്, തൃശൂർ
  • അച്ചടി: കറന്റ് പ്രിന്റേർസ്, തൃശൂർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments