1925ൽ തിരുവിതാംകൂറിൽ ശ്രീചിത്രതിരുനാൾ രാജാവിന്റെ കിരീടധാരണമഹോത്സവത്തോടനുബന്ധിച്ച് ശ്രീചിത്രതിരുനാൾ ഗ്രന്ഥശാല പ്രസിദ്ധീകരിച്ച കപിലോപാഖ്യാനം കിളിപ്പാട്ടു് എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് വളരെ പഴയ ഒരു താളിയോല ഗ്രന്ഥത്തിന്റെ അച്ചടി പതിപ്പാണെന്ന് ഇതിന്റെ ആമുഖത്തിൽ കാണാം.

കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: കപിലോപാഖ്യാനം കിളിപ്പാട്ടു്
- പ്രസിദ്ധീകരണ വർഷം: 1925
- താളുകളുടെ എണ്ണം: 40
- പ്രസാധനം: ശ്രീചിത്രതിരുനാൾ ഗ്രന്ഥശാല, തിരുവനന്തപുരം
- അച്ചടി: ശ്രീധര മുദ്രാലയം, തിരുവനന്തപുരം
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി