1961 – കേരളത്തിലെ കൃഷിക്കാർക്കു് ഒരു കൃഷിദീപിക

കേരള കൃഷി ഡിപ്പാർട്ട്മെന്റ് 1961ൽ കേരളത്തിലെ കൃഷിക്കാർക്കു് ഒരു കൃഷിദീപിക എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സർക്കാരുമായി ബന്ധപ്പെട്ട രേഖകളിൽ ഗവെഷണം ചെയ്യുന്നവർക്കും കേരളത്തിലെ കാർഷികവൃത്തിയുടെ ചരിത്രം പഠിക്കുന്നവർക്കും ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ വളരെ പ്രയോജനം ചെയ്യുമെന്ന് തോന്നുന്നു. പുസ്തകം സൂക്ഷിച്ച ആൾ ചെയ്ത ചില ചെറിയ ചിത്രപ്പണികൾ പുസ്തകത്തിന്റെ ആദ്യത്തെ കുറച്ചു താളുകളിൽ കാണാം.

കവർ പേജ് നഷ്ടപ്പെട്ടിരിക്കുന്നു എന്ന ഒരു കുറവ് എന്റെ കൈയ്യിൽ ഡിജിറ്റൈസേഷനായി ലഭിച്ച ഈ പുസ്തകത്തിനുണ്ട്. പക്ഷെ ഇത്തരം പുസ്തകങ്ങൾ മറ്റു എവിടെയെങ്കിലും സൂക്ഷിച്ചു വെക്കാൻ ഒക്കെ ഉള്ള സാദ്ധ്യത വളരെ കുറവായതിനാൽ ഈ പുസ്തകം കിട്ടിയിരിക്കുന്ന അവസ്ഥയിൽ തന്നെ ഡിജിറ്റൈസ് ചെയ്ത് ആർക്കൈവ് ചെയ്യുന്നു. മറ്റൊരു നല്ല പതിപ്പ് പിന്നിട് കിട്ടിയാൽ കൂടുതൽ മെച്ചപ്പെട്ട കോപ്പി നിർമ്മിക്കാം.

1961 - കേരളത്തിലെ കൃഷിക്കാർക്കു് ഒരു കൃഷിദീപിക
1961 – കേരളത്തിലെ കൃഷിക്കാർക്കു് ഒരു കൃഷിദീപിക

കടപ്പാട്

ചങ്ങനാശ്ശേരിക്കടുത്തുള്ള ഇത്തിത്താനം പബ്ലിക്ക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്. ഇതിനായി എന്നെ സുഹൃത്ത് കൂടിയായ സജനീവ് ഇത്തിത്താനവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹായിച്ചു. അവരോടു എനിക്കുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കേരളത്തിലെ കൃഷിക്കാർക്കു് ഒരു കൃഷിദീപിക
  • പ്രസിദ്ധീകരണ വർഷം: 1961
  • താളുകളുടെ എണ്ണം: 250
  • പ്രസാധകർ: കേരള കൃഷി ഡിപ്പാർട്ടുമെന്റ്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

Comments

comments

Leave a Reply