ആമുഖം
ബാസൽ മിഷൻ പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യകാല മാസികകളീൽ ഒന്നായ കേരളോപകാരി എന്ന മാസികയുടെ 1882-ാം ആണ്ടിലെ രണ്ടു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്. 1882ലെ ലഭ്യമായ ലക്കങ്ങൾ റിലീസ് ചെയ്യുന്നതോടെ ട്യൂബിങ്ങനിൽ ഉള്ള കേരളോപകാരിയുടെ എല്ലാം ലക്കങ്ങളും നമുക്ക് ലഭ്യമായി കഴിഞ്ഞു.
ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 187-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: കേരളോപകാരി മാസിക. 1882-ാം ആണ്ടിലെ ജനുവരി, ഏപ്രിൽ ലക്കങ്ങൾ
- താളുകളുടെ എണ്ണം: ഓരോ ലക്കവും 16 പേജുകൾ വീതം
- പ്രസിദ്ധീകരണ വർഷം:1882
- പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
ബാസൽ മിഷൻ 1874ൽ ആരംഭിച്ച മാസികയാണ് കേരളോപകാരി. ഏതാണ്ട് 1880 കളുടെ പകുതിയോടെ ഇതിന്റെ പ്രസിദ്ധീകരണം നിലച്ചു. ക്രിസ്തീയ സാഹിത്യം ചെറുതായി ഉണ്ടെങ്കിലും പ്രധാനമായും പൊതു ലേഖനങ്ങൾ, പഴഞ്ചൊല്ലുകൾ, നീതികഥകൾ, പാശ്ചാത്യസാഹിത്യം, ലോകവാർത്തകൾ തുടങ്ങിയവ കേരളോപകാരിയുടെ ഉള്ളടക്കത്തിന്റെ ഭാഗമായിരുന്നു. അക്കാലത്തെ കേരളത്തിലെ സാമൂഹിക ജീവിതത്തെ മനസ്സിലാക്കാൻ ഈ മാസികയിലെ ചില ലേഖനങ്ങൾ എങ്കിലും സഹായിക്കും.
ഇതിനു മുൻപ് 1877ലെയും 1879ലെയും എല്ലാ ലക്കങ്ങളുടെയും 1880ലെ ഒരു ലക്കത്തിന്റെയും 1881ലെ അഞ്ചു ൽക്കത്തിന്റെയും സ്കാനും നമുക്ക് ലഭിച്ചതാണ്. 1877-ാം വർഷത്തെ ലക്കങ്ങൾ ഇവിടെയും, 1879ാം വർഷത്തെ ലക്കങ്ങൾ ഇവിടെയും , 1880-ാം വർഷത്തെ ലക്കം ഇവിടെയും 1881-ാം വർഷത്തെ ലക്കങ്ങൾ ഇവിടെയും കാണാവുന്നതാണ്.
1882-ാം ആണ്ടിലെ ജനുവരി, ഏപ്രിൽ ലക്കങ്ങൾ മാത്രമാണ് ട്യൂബിങ്ങനിൽ ഉള്ളത്. 1882-ാം ആണ്ടിലെ രണ്ടു ലക്കങ്ങളിൽ കണ്ട ചില ലെഖനങ്ങൾ.
- കർത്ഥഹ നഗരസംഹാരം
- ചിലന്തിയെ പറ്റിയുള്ള ലേഖനം
തുടങ്ങിയ ചില വിഷയങ്ങളിലുള്ള ലെഖനങ്ങൾ 1882ലെ നമുക്കു ലഭ്യമായ രണ്ടു ലക്കങ്ങളിൽ കാണുന്നു.
1882ലെ ലഭ്യമായ ലക്കങ്ങൾ റിലീസ് ചെയ്യുന്നതോടെ ട്യൂബിങ്ങനിൽ ഉള്ള കേരളോപകാരിയുടെ എല്ലാം ലക്കങ്ങളും നമുക്ക് ലഭ്യമായി കഴിഞ്ഞു.
ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.
(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)
- രേഖയുടെ ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറി കണ്ണി: കണ്ണി
- രേഖയുടെ ആർക്കൈവ്.ഓർഗ് കണ്ണി: കണ്ണി
- രേഖയുടെ യൂണിക്കോഡ് പതിപ്പ്: വിക്കിഗ്രന്ഥശാല കണ്ണി