1961 – ഐക്യരാഷ്ട്ര സംഘടന – ഒരു ലഘുവിവരണം

ഐക്യരാഷ്ട്ര സംഘടനയെ പറ്റി 1961ൽ പുറത്തിറങ്ങിയ ഐക്യരാഷ്ട്ര സംഘടന – ഒരു ലഘുവിവരണം എന്ന ചെറു പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷിലുള്ള മൂലകൃതിയുടെ മലയാളപരിഭാഷയായ ഈ  ചെറു പുസ്തകത്തിൽ കുറച്ചധികം ചിത്രങ്ങളും ഉണ്ട്. മനോരമ പബ്ലിഷിങ് ഹൗസ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

പുസ്തകത്തിൽ അച്ചടിച്ച വർഷം വർഷം രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ആദ്യത്തെ പ്രസ്താവനയിൽ നിന്നും മറ്റും പ്രസിദ്ധീകരണവർഷം ഏകദേശം ഊഹിച്ചെടുക്കാം.

പുസ്തകത്തിന്റെ സ്ഥിതി അല്പം മോശമായിരുന്നു. അവസാനത്തെ കുറച്ചു താളുകളും നഷ്ടപ്പെട്ടു. എങ്കിലും ഈ പുസ്തകത്തിന്റെ മറ്റൊരു പ്രതി എവിടെ നിന്നെങ്കിലും കിട്ടുമെന്ന് എനിക്കു യാതൊരു പ്രതീക്ഷയും ഇല്ലാത്തതിനാൽ കിട്ടിയ പ്രതി രക്ഷിച്ചെടുത്ത് ഡിജിറ്റൈസ് ചെയ്ത് പുറത്തു വിടുന്നു.

ഐക്യരാഷ്ട്ര സംഘടന - ഒരു ലഘുവിവരണം
ഐക്യരാഷ്ട്ര സംഘടന – ഒരു ലഘുവിവരണം

കടപ്പാട്

ചങ്ങനാശ്ശെരിക്കടുത്തുള്ള ഇത്തിത്താനം പബ്ലിക്ക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്. ഇതിനായി എന്നെ സുഹൃത്ത് കൂടിയായ സജനീവ് ഇത്തിത്താനവും (അദ്ദേഹം ഒരു കലാകാരൻ കൂടാണ്) അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹായിച്ചു. അവരോടു എനിക്കുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: ഐക്യരാഷ്ട്ര സംഘടന – ഒരു ലഘുവിവരണം
  • പ്രസിദ്ധീകരണ വർഷം: 1961
  • രചന: എഡ്‌നാ എപ്‌സ്റ്റീൻ
  • മലയാള പരിഭാഷ: ചെറിയാൻ പാറക്കടവിൽ
  • താളുകളുടെ എണ്ണം: 82
  • പ്രസാധനം: മനോരമ പബ്ലിഷിങ് ഹൗസ്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments