1945 – മാപ്പിള റവ്യൂ – പുസ്തകം 5ന്റെ 7 ലക്കങ്ങൾ

മാപ്പിള റവ്യൂ (Mappila Review) എന്ന മാസികയുടെ അഞ്ചാം വാല്യത്തിന്റെ 1945 മെയ് മാസം മുതൽ 1946 ജനുവരി വരെയുള്ള ഏഴു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1941 – 1946 കാലഘട്ടത്തിൽ കോഴിക്കോട് നിന്ന് ഇറങ്ങിയിരുന്ന മാപ്പിള പശ്ചാലത്തലമുള്ള മാസികയാണ് മാപ്പിള റവ്യൂ.  ഗുണനിലവാരമുള്ള ലേഖനങ്ങളും, നല്ല അച്ചടിയും കമ്പോസിങ്ങും, അച്ചടിക്ക് ഉപയോഗിച്ചിരിക്കുന്ന നല്ല ഗുണനിലവാരമുള്ള പേപ്പറും, ഒക്കെ ഈ മാസികയുടെ പ്രത്യേകതയായിരുന്നു. മാപ്പിളപശ്ചാത്തലമുള്ള നിരവധി ലേഖനങ്ങൾ ഈ മാസികയുടെ നിരവധി ലക്കങ്ങളിൽ പരന്നു കിടക്കുന്നു. കോഴിക്കോട് എമ്പയർ പ്രസ്സിൽ ആയിരുന്നു അച്ചടി. വക്കം അബ്ദുൽ ഖാദർ, കെ അബൂബക്കർ എന്നിവർ വിവിധ സമയത്ത് ഇതിന്റെ പത്രാധിപർ ആയിരുന്നു.

1945 മെയ് മാസം മുതൽ 1946 ജനുവരി വരെയുള്ള ഏഴു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുൾ ഉൾപ്പെടുന്ന ഇതിൽ  1945 മെയ് ലക്കത്തിന്റെ കവർ പേജ് നഷ്ടപ്പെട്ടിരിക്കുന്നു.രണ്ടാം ലോകമഹായുദ്ധം ഉണ്ടാക്കിയ പേപ്പർ ക്ഷാമം മൂലം മാസികയുടെ പേജുകളുടെ എണ്ണം കുറച്ചിട്ടൂണ്ട്. എല്ലാ ലക്കങ്ങളും ഏകദേശം 32-38 പേജുകൾ ആണ്. അതിൽ തന്നെ സർക്കാരിന്റെ യുദ്ധഫണ്ട് സംബന്ധമായ പരസ്യങ്ങൾ എല്ലാ ലക്കങ്ങളിലും കാണുന്നൂണ്ട്.

ബൈൻഡ് ചെയ്തവർ അരിക് കൂട്ടി മുറിച്ചതും മൂലം ഇതിന്റെ ഡിജിറ്റൈസേഷൻ അല്പം വിഷമമായിരുന്നു. അതുണ്ടാക്കിയ പരിമിതികൾക്ക് ഉള്ളിൽ നിന്ന് രേഖയെ പരമാവധി സംരക്ഷിച്ച് കൊണ്ട് ഉള്ളടക്കം എല്ലാം ലഭ്യമായ വിധത്തിൽ മികച്ച നിലയിൽ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

മാപ്പിള റവ്യൂ - പുസ്തകം 5
മാപ്പിള റവ്യൂ – പുസ്തകം 5

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ഡിജിറ്റൈസ് ചെയ്ത അഞ്ചാം വാല്യത്തിന്റെ ഏഴു ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

സ്കാൻ 1

 • പേര്: മാപ്പിള റവ്യൂ – പുസ്തകം 5 ലക്കം 1
 • പ്രസിദ്ധീകരണ വർഷം: 1945 മെയ്
 • താളുകളുടെ എണ്ണം: 28
 • പത്രാധിപർ/പ്രസാധകൻ: K. Abubucker
 • അച്ചടി: എമ്പയർ പ്രസ്സ്, കോഴിക്കോട്
 • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

സ്കാൻ 2

 • പേര്: മാപ്പിള റവ്യൂ – പുസ്തകം 5 ലക്കം 2
 • പ്രസിദ്ധീകരണ വർഷം: 1945 ജൂൺ
 • താളുകളുടെ എണ്ണം: 32
 • പത്രാധിപർ/പ്രസാധകൻ: K. Abubucker
 • അച്ചടി: എമ്പയർ പ്രസ്സ്, കോഴിക്കോട്
 • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

സ്കാൻ 3

 • പേര്: മാപ്പിള റവ്യൂ – പുസ്തകം 5 ലക്കം 3
 • പ്രസിദ്ധീകരണ വർഷം: 1945 ജൂലൈ
 • താളുകളുടെ എണ്ണം: 34
 • പത്രാധിപർ/പ്രസാധകൻ: K. Abubucker
 • അച്ചടി: എമ്പയർ പ്രസ്സ്, കോഴിക്കോട്
 • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

സ്കാൻ 4

 • പേര്: മാപ്പിള റവ്യൂ – പുസ്തകം 5 ലക്കം 4
 • പ്രസിദ്ധീകരണ വർഷം: 1945 ഓഗസ്റ്റ്
 • താളുകളുടെ എണ്ണം: 38
 • പത്രാധിപർ/പ്രസാധകൻ: K. Abubucker
 • അച്ചടി: എമ്പയർ പ്രസ്സ്, കോഴിക്കോട്
 • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

സ്കാൻ 5

 • പേര്: മാപ്പിള റവ്യൂ – പുസ്തകം 5 ലക്കം 5
 • പ്രസിദ്ധീകരണ വർഷം: 1945 സെപ്തംബർ
 • താളുകളുടെ എണ്ണം: 38
 • പത്രാധിപർ/പ്രസാധകൻ: K. Abubucker
 • അച്ചടി: എമ്പയർ പ്രസ്സ്, കോഴിക്കോട്
 • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

സ്കാൻ 6

 • പേര്: മാപ്പിള റവ്യൂ – പുസ്തകം 5 ലക്കം 6
 • പ്രസിദ്ധീകരണ വർഷം: 1945 ഒക്ടോബർ
 • താളുകളുടെ എണ്ണം: 36
 • പത്രാധിപർ/പ്രസാധകൻ: K. Abubucker
 • അച്ചടി: എമ്പയർ പ്രസ്സ്, കോഴിക്കോട്
 • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

സ്കാൻ 7

 • പേര്: മാപ്പിള റവ്യൂ – പുസ്തകം 5 ലക്കം 7
 • പ്രസിദ്ധീകരണ വർഷം: 1946 ജനുവരി
 • താളുകളുടെ എണ്ണം: 36
 • പത്രാധിപർ/പ്രസാധകൻ: K. Abubucker
 • അച്ചടി: എമ്പയർ പ്രസ്സ്, കോഴിക്കോട്
 • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

Comments

comments