കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അവരുടെ വിവിധ വിദ്യാഭ്യാസജാഥ, വനിതാജാഥ, ശാസ്ത്രജാഥ, സാംസ്കാരികജാഥ തുടങ്ങി ഒട്ടനവധി പരിപാടികളുടെ ഭാഗമായി ഇറക്കിയ 40 ഓളം ലഘുലേഖകളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഓരോരോ ലഘുലേഖയായി റിലീസ് ചെയ്യാൻ നിന്നാൽ എന്റെ വളരെയധികം സമയം അതിനായി വിനിയോഗിക്കേണ്ടി വരും എന്നതിനാലാണ് ഇത്രയധികം ലഘുലേഖകൾ ഒരുമിച്ചു റിലീസ് ചെയ്യുന്നത്. എന്നാൽ ലഘുലേഖകളുടെ തനിമയും പ്രാധാന്യവും നിലനിർത്താൽ ഓരോ ലഘുലേഖയും വ്യത്യസ്തമായി തന്നെയാണ് archive.orgൽ ലഭ്യമാക്കിയിരിക്കുന്നത്. നിരവധി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ലഘുലേഖകളുടെ വർഗ്ഗീകരണം എനിക്കു വലിയ ബുദ്ധിമുട്ടായിരുന്നു. അത് പരിഷത്തിന്റെ സഹായത്തോടെ പതുക്കെ പരിഹരിക്കാം എന്ന് കരുതുന്നു.
നാടൻ പാട്ടുകൾ, പടയണിപ്പാട്ടുകൾ, നാടകങ്ങൾ, തുടങ്ങി പലതരത്തിലുള്ള കലാരൂപങ്ങളുടെ സാഹിത്യം ഈ ലഘുലേഖകളീൽ പരന്നു കിടക്കുന്നു. ഇതൊക്കെ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കാൻ കഴിഞ്ഞത് ഒരു നേട്ടമായി ഞാൻ കരുതുന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.
കടപ്പാട്
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ ലഘുലേഖകൾ ഡിജിറ്റൈസ് ചെയ്ത് archive.orgലേക്ക് അപ്‌ലോഡ് ചെയ്തതിന്റെ കണ്ണികൾ കൊടുത്തിരിക്കുന്നു.ലഘുലേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
വിദ്യാഭ്യാസ ജാഥാ സ്ക്രിപ്റ്റുകൾ
- ഒന്നാം പാഠം – വിദ്യാഭ്യാസ ജാഥാ സ്ക്രിപ്റ്റുകൾ – കണ്ണി
- പെറ്റമ്മ – വിദ്യാഭ്യാസ ജാഥാ സ്ക്രിപ്റ്റുകൾ – കണ്ണി
- വിദ്യാപർവ്വം – വിദ്യാഭ്യാസ ജാഥാ സ്ക്രിപ്റ്റുകൾ – കണ്ണി
ശാസ്ത്ര സാംസ്കാരിക ജാഥ
- ശാന്തിഗീതം – ഗാനങ്ങൾ – ശാസ്ത്ര സാംസ്കാരിക ജാഥ 1987 – കണ്ണി
- പുത്തൻ പാട്ടുകാർ – ശാസ്ത്രസാംസ്കാരികജാഥ 1987 – കണ്ണി
- വിപണികൾ പൂക്കുന്നു – ശാസ്ത്രകലാജാഥാ സ്ക്രിപ്റ്റുകൾ – ശാസ്ത്ര സാംസ്കാരിക ജാഥ 1994 – കണ്ണി
- ഒരു ധീര സ്വപ്നം – ശാസ്ത്രകലാജാഥാ സ്ക്രിപ്റ്റുകൾ – ശാസ്ത്ര സാംസ്കാരിക ജാഥ 1994 – കണ്ണി
- കവിമാലിക – സംഗീതശില്പം – ശാസ്ത്രസാംസ്കാരികജാഥ 1986 – കണ്ണി
- നമ്മളൊന്ന് – ഗാനങ്ങളും സംഗീതശില്പങ്ങളും – ശാസ്ത്രകലാജാഥ 1986 – കണ്ണി
- നവമാലിക – സംഗീതശില്പം- ശാസ്ത്രസാംസ്കാരികജാഥ 1987 – കണ്ണി
- ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് – ഗാനങ്ങളും സംഗീതശില്പങ്ങളും നാടകങ്ങളും – ശാസ്ത്രസാംസ്കാരികജാഥ 1986 – കണ്ണി
ശാസ്ത്രകലാജാഥാ
- മോചനം – ശാസ്ത്രകലാജാഥ – കണ്ണി
- വിലപേശൽ – ശാസ്ത്രകലാജാഥാ – കണ്ണി
- സീത – ഗാനങ്ങളും നാടകങ്ങളും സംഗീതശില്പങ്ങളും – ശാസ്ത്രകലാജാഥ 1985 – കണ്ണി
- ബ്രൂണോ – നാടകങ്ങൾ – ശാസ്ത്രകലാജാഥ 1985 – കണ്ണി
- ബലിക്കളത്തിലേക്ക് – ഗാനങ്ങൾ നാടകങ്ങൾ സംഗീതശില്പങ്ങൾ – ശാസ്ത്രകലാജാഥ 1985 – കണ്ണി
വനിതാകലാജാഥാ സ്ക്രിപ്റ്റുകൾ
- ഞാൻ സ്ത്രീ – വനിതാകലാജാഥാ സ്ക്രിപ്റ്റുകൾ – കണ്ണി
- ഉണർത്തുപാട്ട് – വനിതാകലാജാഥാ സ്ക്രിപ്റ്റുകൾ – കണ്ണി
- തിരിച്ചറിവ് – വനിതാകലാജാഥാ സ്ക്രിപ്റ്റുകൾ – കണ്ണി
ബാലോത്സവജാഥ
- മൊല്ലാക്കയുടെ കുതിര – പാവനാടകങ്ങൾ – ബാലോത്സവജാഥ 1987 – കണ്ണി
- ഒരു മരം ഒരു വരം – പാവനാടകങ്ങൾ – ബാലോത്സവജാഥ 1987 – കണ്ണി
- ബാലോത്സവപ്പാട്ടുകൾ – കണ്ണി
- ചങ്ങലക്കണ്ണി – ബാലോത്സവജാഥ സ്ക്രിപ്റ്റുകൾ – കണ്ണി
മറ്റുള്ളവ
- പടയണിപ്പാട്ടുകൾ – ഇയ്യങ്കോട് ശ്രീധരൻ – കണ്ണി
- പാവനാടകങ്ങൾ – കണ്ണി
- മരിച്ചവരെ അടക്കൽ – നാടകങ്ങൾ – കണ്ണി
- അലമാരയിലെ സ്വപ്നങ്ങൾ – നാടകങ്ങൾ – കിളിക്കൂട്ടം ജാഥാ സ്ക്രിപ്റ്റ് – കണ്ണി
- കിളിക്കൂട്ടം – ഗാനങ്ങൾ, നാടകങ്ങൾ – ജാഥാ സ്ക്രിപ്റ്റ് – കണ്ണി
- മഹോത്സവം – സമത കലാജാഥ 1997 സ്ക്രിപ്റ്റുകൾ – കണ്ണി
- ജ്വാല – ശാസ്ത്രഗീതങ്ങൾ – കണ്ണി
- ശാസ്ത്രഗീതിക – കണ്ണി
- വനഗാഥ – കണ്ണി
- അക്ഷരജാഥ – ഗാനങ്ങൾ സംഗീത ശില്പങ്ങൾ – കണ്ണി
- ഏയെസ് ടീയെസ് – കണ്ണി
- പുണ്യഭൂമിയുടെ തേങ്ങൽ – ഗാനങ്ങൾ, സംഗീത ശില്പങ്ങൾ – കണ്ണി
- കായൽ നമ്മുടെ സമ്പത്ത് – കായൽ സംരക്ഷണ ജാഥ – കണ്ണി
- ഒത്തുകളി – ദേശീയ കലാരൂപങ്ങൾ – കണ്ണി
- സ്വാശ്രയ കലാ ജാഥ – നാടകങ്ങൾ, ഗാനങ്ങൾ, സംഗീതശിൽപങ്ങൾ – കേരള സ്വാശ്രയ സമിതി – കണ്ണി