1872 – മണിപ്രവാളശ്ലൊകം- ശ്രീകൃഷ്ണചരിതം

ആമുഖം

കുഞ്ചൻ നമ്പ്യാർ രചിച്ചതെന്ന് കരുതപ്പെടുന്ന മണിപ്രവാളശ്ലൊകം- ശ്രീകൃഷ്ണചരിതം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 240-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മണിപ്രവാളശ്ലൊകം- ശ്രീകൃഷ്ണചരിതം
  • രചയിതാവ്: കുഞ്ചൻ നമ്പ്യാർ എന്നു കരുതപ്പെടുന്നു. പക്ഷെ പുസ്തകത്തിൽ ഇത് സൂചിപ്പിച്ചിട്ടില്ല.
  • താളുകളുടെ എണ്ണം: ഏകദേശം 105
  • പ്രസിദ്ധീകരണ വർഷം:1872
  • പ്രസ്സ്: വിദ്യാവിലാസം അച്ചുകൂടം, കോഴിക്കോട്
1872 - മണിപ്രവാളശ്ലൊകം- ശ്രീകൃഷ്ണചരിതം
1872 – മണിപ്രവാളശ്ലൊകം- ശ്രീകൃഷ്ണചരിതം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

കുഞ്ചൻ നമ്പ്യാരാണ് മണിപ്രവാളശ്ലൊകം- ശ്രീകൃഷ്ണചരിതം രചിച്ചതെന്ന് കരുതപ്പെടുന്നു. ഭാഗവതം ദശമസ്കന്ധത്തെ ആധാരമാക്കിയാണ് ഈ കൃതി രചിച്ചത്. ഇതിൽ  ശ്രീകൃഷ്ണന്റെ ജനനം മുതൽ സന്താനഗോപാലം വരെയുള്ള കഥകൾ പറയുന്നു.

പ്രമുഖമായ പല ഹൈന്ദവകൃതികളും ആദ്യമായി അച്ചടിച്ചു പ്രസിദ്ധീകരിച്ച  കാളഹസ്തിയപ്പമുതലിയാർ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചതിനു പിന്നിൽ. അദ്ദേഹത്തിന്റെ വിദ്യാവിലാസ അച്ചുകൂടത്തിൽ ആണ് ഇത് പ്രസിദ്ധീകരിച്ചത്.

ഈ പതിപ്പ് നടക്കൽ കൃഷ്ണപ്പണിക്കർ പിഴ തീർത്തതാണ് എന്ന് ടൈറ്റിൽ പേജിൽ കൊടുത്തിട്ടുണ്ട്. സ്വദേശി പ്രസാധകരുടെ പഴയ അച്ചടി ആയതിനാൽ അത്ര വായനാ ക്ഷമമല്ല. എങ്കിലും പ്രവർത്തി പരിചയം കൊണ്ട് ഇത് എളുപ്പം വായിക്കാവുന്നതേ ഉള്ളൂ.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാനുകൾ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതലാണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. ഡൗൺലോഡ് ചെയ്യുന്നവർ നേരിട്ട് ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കാതെ ഡൗ‌ൺലോഡ് ആക്സിലറേറ്റർ പോലുള്ള ടൂൾ വഴി ഡൗ‌ൺലോഡ് ചെയ്യുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

Comments

comments

Google+ Comments

Leave a Reply