(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)
പി എം ഗോവിന്ദൻ വൈദ്യരുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന അഷ്ടാംഗസംഗ്രഹഭാഷ്യം എന്ന ത്രൈമാസിക പത്രഗ്രന്ഥത്തിന്റെ ആദ്യ മൂന്ന് ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1921 -ൽ അക്കാലത്തെ പ്രസിദ്ധരായ ആയുർവേദ പണ്ഢിതന്മാർ ചേർന്ന് തയാറാക്കിയതാണ് ഈ ഭാഷ്യം എന്ന് തോന്നുന്നു. സഹായാധികാരികള്‍ എന്ന നിലയിൽ അവരെ പരാമർശിച്ച് കാണുന്നുണ്ട്.
കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ മാസികയുടെ നാല് ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
രേഖ 1
- പേര്: 1921-അഷ്ടാംഗസംഗ്രഹഭാഷ്യം പുസ്തകം 1 ലക്കം 1
- പ്രസിദ്ധീകരണ വർഷം: 1921 (മലയാള വർഷം 1101ചിങ്ങം)
- താളുകളുടെ എണ്ണം: 76
- അച്ചടി:കമലാലയം അച്ചുകൂടം തിരുവനന്തപുരം
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
രേഖ 2
- പേര്: 1921-അഷ്ടാംഗസംഗ്രഹഭാഷ്യം പുസ്തകം 1 ലക്കം 2
- പ്രസിദ്ധീകരണ വർഷം: 1921 (മലയാള വർഷം 1101 വൃശ്ചികം )
- താളുകളുടെ എണ്ണം: 84
- അച്ചടി:കമലാലയം അച്ചുകൂടം തിരുവനന്തപുരം
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
രേഖ 3
- പേര്: 1921-അഷ്ടാംഗസംഗ്രഹഭാഷ്യം പുസ്തകം 1 ലക്കം 3
- പ്രസിദ്ധീകരണ വർഷം: 1930 (മലയാള വർഷം 1101 കുംഭം)
- താളുകളുടെ എണ്ണം: 94
- അച്ചടി: കമലാലയം അച്ചുകൂടം തിരുവനന്തപുരം
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
One comment on “1921-ശ്രീ അഷ്ടാംഗസംഗ്രഹഭാഷ്യംത്രൈമാസിക പത്രഗ്രന്ഥത്തിന്റെ മൂന്ന് ലക്കങ്ങൾ”
ശ്രീ ടോണി ആൻ്റണി സാർ, ഞാൻ എൻ്റെ മൊബൈലിൽ നിന്നും ഈ PDF ഫോർമാറ്റ് ഡൗൺലോഡ് ചെയ്ത് ഓപ്പൺ ആക്കാൻ ശ്രമിക്കുമ്പോൾ വളരെ സാവധാനത്തിലാണ് ലോഡാകുന്നത്. ഒപ്പം തന്നെ സ്ക്രോൾ ചെയ്തു പോകുന്ന മുറയ്ക്ക് ആദ്യം ഓപ്പണായ പേജുകൾ വീണ്ടും ബ്ലാങ്കാകുന്നു. സുഖാംശംസി എന്ന പേരിൽ മുൻപ് അപ്ലോഡ് ചെയ്യപ്പെട്ട മാസികാ PDF ഓപ്പണാക്കുമ്പോളും ഇതേ അനുഭവം തന്നെയായിരുന്നു. വിത്യസ്ത ബ്രൗസറുകൾ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്ത് പരീക്ഷിച്ച് നോക്കിയപ്പോളും ഇതേ പ്രശ്നം കണ്ടു. എന്തായിരിക്കും സാർ കാരണം?