മുദ്രാരാക്ഷസം — താളിയോല പതിപ്പ്

ആമുഖം

മുദ്രാരാക്ഷസം എന്ന കൃതിയുടെ ഒരു താളിയോല പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 132-ാമത്തെ  പൊതുസഞ്ചയ രേഖയും 13–മത്തെ താളിയോല രേഖയും ആണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മുദ്രാരാക്ഷസം
  • രചയിതാവ്: സംസ്കൃതത്തിലുള്ള മൂല കൃതിയുടെ രചയിതാവ് വിശാഖദത്തൻ ആണ്. ഇത് ആരാണ് മലയാളത്തിലാക്കിയത് എന്നതിൻ്റെ വിശദാംശങ്ങൾ എനിക്കറിയില്ല. ഫ്രെഡറിക്ക് മുള്ളർ ആണ് ഈ താളിയോല എഴുതിച്ചിരിക്കുന്നത്. ഓല എഴുതിയത് കെഴക്കേമഠത്തിൽ കൃഷ്ണൻ എന്നയാൾ ആണെന്ന് ട്യൂബിങ്ങനിലെ മെറ്റാഡാറ്റയിൽ. 
  • താളിയോല ഇതളുകളുടെ എണ്ണം: 196
  • ഓല എഴുതപ്പെട്ട കാലഘട്ടം:  1849ൽ എന്ന് ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
മുദ്രാരാക്ഷസം — താളിയോല പതിപ്പ്
മുദ്രാരാക്ഷസം — താളിയോല പതിപ്പ്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

വിശാഖദത്തൻ സംസ്കൃതത്തിൽ എഴുതിയ ഒരു ചരിത്രനാടകമാണ് മുദ്രാരാക്ഷസം. 322 ബിസിക്കും 298 ബിസിക്കും ഇടയിൽ ജീവിച്ചിരുന്ന ചന്ദ്രഗുപ്തമൗര്യൻ്റെ ഉയർച്ചയും മൗര്യവംശം ആദ്യമായി ഇന്ത്യയിൽ ഒരു വിശാലസാമ്രാജ്യം പടുത്തുയർത്തിയതിൻ്റെ പ്രാരംഭഘട്ടവുമാണ് ഈ നാടകത്തിൻ്റെ ഇതിവൃത്തം.

ഇത് മലയാളത്തിലുള്ള കൃതിയാണ്. സംസ്കൃതത്തിലുള്ള മൂലകൃതിയുടെ പരിഭാഷകൻ ആരെന്ന് എനിക്കറിയില്ല

ഈ താളിയോല രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. ഇതിൻ്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

Comments

comments

Leave a Reply