ചന്ദ്രസംഗമം കഥ – തൃശ്ശംബരം സ്തുതി – ഓണപ്പാട്ട് – താളിയോല പതിപ്പ്

ആമുഖം

ചന്ദ്രസംഗമം കഥ, തൃശ്ശംബരം സ്തുതി, ഓണപ്പാട്ട് എന്നീ മൂന്നു കൃതികളുടെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ഇത് ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 155-ാമത്തെ  പൊതുസഞ്ചയ രേഖയും 20മത്തെ താളിയോല രേഖയും ആണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ചന്ദ്രസംഗമം കഥ, തൃശ്ശംബരം സ്തുതി, ഓണപ്പാട്ട്
  • താളിയോല ഇതളുകളുടെ എണ്ണം: 95
  • കാലഘട്ടം:  1500നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
ചന്ദ്രസംഗമം കഥ – തൃശ്ശംബരം സ്തുതി – ഓണപ്പാട്ട് – താളിയോല പതിപ്പ്
ചന്ദ്രസംഗമം കഥ – തൃശ്ശംബരം സ്തുതി – ഓണപ്പാട്ട് – താളിയോല പതിപ്പ്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മൂലകൃതികൾക്ക് 1500 വരെ പിന്നോട്ട് പോകുന്ന ചരിത്രം ഉണ്ടായിരിക്കാം എങ്കിലും ഈ താളിയോലപതിപ്പിനു അത്ര പഴക്കം ഇല്ല എന്ന് ഇതിന്റെ കൈയെഴുത്തു രീതിയിൽ നിന്ന് മനസ്സിലാക്കിയെടുക്കാം. ഏതാണ്ട് 1850കൾ ആയിരിക്കണം ഇതിന്റെ രചനാകാലഘട്ടം.

ഓണപ്പാട്ടിന്റെ കൈയെഴുത്തു പ്രതിക്കു പുറമേ താളിയോല പതിപ്പ് കൂടി ലഭിച്ചു എന്നത് ഈ സമാഹാരത്തെ പ്രത്യേകയുള്ളതാക്കുന്നു. തൃശ്ശംബരം സ്തുതിയും ഞാൻ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു കൃതിയാണ്.

മൊത്തം 95ത്തോളം ഇതളുകൾ ഉള്ള താളിയോലക്കെട്ടാണിത്. ഓല ആർ എഴുതി എന്നതിന്റെ വിവരം ഇതിൽ കാണുന്നില്ല.

ഈ താളിയോല രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

  • രേഖയുടെ ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറി കണ്ണി: കണ്ണി
  • രേഖയുടെ ആർക്കൈവ്.ഓർഗ് കണ്ണി: കണ്ണി

Comments

comments