കേരളനന്ദിനി എന്ന മാസികയുടെ രണ്ടാം പുസ്തകത്തിന്റെ ഒന്നാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. 1943 ഒക്ടോബറിലാണ് ഈ ലക്കം ഇറങ്ങിയത്.
പെട്ടന്നുള്ള തിരച്ചിലിൽ ഈ മാസികയെ പറ്റിയുള്ള വൈജ്ഞാനിക വിവരം എങ്ങും രേഖപ്പെടുത്തി കണ്ടില്ല. 1880കളിൽ കേരളനന്ദിനി എന്ന പേരിൽ ഒരു മാസിക ഉണ്ടായിരുന്നു എന്നും ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ ആയിരുന്നു അതിന്റെ പത്രാധിപർ എന്നും ചിലയിടങ്ങളിൽ കാണുന്നു. പക്ഷെ കൂടുതൽ വിശദാംശങ്ങൾ കണ്ടില്ല.
1943ൽ വന്ന ഈ കേരളനന്ദിനി പഴയതിന്റെ ഒരു ലെഗസി അവകാശപ്പെടുന്നു എന്ന രീതിയിൽ ചില പരാമർശങ്ങൾ പുസ്തകത്തിൽ കാണാം. ശ്രീ എൻ.കെ. ഇബാഹിംകുട്ടി ആണ് ഇതിന്റെ പത്രാധിപർ. കേരള നന്ദിനിയെ പറ്റി കൂടുതൽ വിവരങ്ങൾ അറിയില്ല. കേരള നന്ദിനിയുടെ ചരിത്രം ഡോക്കുമെന്റ് ചെയ്യേണ്ടതുണ്ട്.
ഇതിന്റെ അച്ചടി, അതിനുപയോഗിച്ചിരിക്കുന്ന പേപ്പർ ഇതിനൊക്കെ ഗുണനിലവാരപ്രശ്നമുണ്ട്. അതിനു പുറമേ ബൈൻഡ് ചെയ്തവർ മാസികയുടെ അരികും കോണൊക്കെ മുറിച്ചും പ്രശ്നമാക്കി. അതിന്റെ പരിമിതികൾ ഈ ഡിജിറ്റൽ കോപ്പിക്ക് ഉണ്ട്.
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
കടപ്പാട്
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
- പേര്: കേരളനന്ദിനി – പുസ്തകം 2 ലക്കം 1
- പ്രസിദ്ധീകരണ വർഷം: 1943
- താളുകളുടെ എണ്ണം: 42
- പത്രാധിപർ/പ്രസാധകൻ: എൻ.കെ. ഇബാഹിംകുട്ടി
- അച്ചടി: മനോമോഹനം പ്രസ്സ്, കൊല്ലം
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി