1921-കവനപോഷിണി മാസിക പുസ്തകം 1 ലക്കം 3

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

പുനലൂരിൽ നിന്ന് 1920കളിൽ പ്രസിദ്ധീകരിച്ചിരുന്ന കവനപോഷിണി എന്ന മാസികയുടെ പുസ്തകം 1 ലക്കം 3ന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ആശ്രാമത്ത് കെ.സി. കേശവൻ ആണ് പത്രാധിപർ. ഇതിന്റെ 1923 ലെ ഒരു ലക്കം മുമ്പ് പ്രസിദ്ധീകരിച്ചതിനേക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ കാണാം. പേരുപോലെ തന്നെ കവിതകള്‍ക്ക് പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ചിരുന്ന ഒരു മാസികയാണ് ഇതെന്നു തോന്നുന്നു.

1921-കവനപോഷിണി മാസിക പുസ്തകം 1 ലക്കം 3
1921-കവനപോഷിണി മാസിക പുസ്തകം 1 ലക്കം 3

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും  മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: 1921-കവനപോഷിണി മാസിക പുസ്തകം 1 ലക്കം 3
  • പ്രസിദ്ധീകരണ വർഷം:1921(കൊല്ലവര്‍ഷം 1096 കുംഭം)
  • താളുകളുടെ എണ്ണം: 34
  • അച്ചടി:വി.വി. പ്രസ്സ് കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

പി. കേശവൻ‌ നായരുടെ കൃതികൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നു

ഗ്രന്ഥപ്പുര കൂട്ടായ്മ പുതിയ ഒരു ഉപപദ്ധതിക്ക് കൂടെ തുടക്കമിടുകയാണ്  മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്രസാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ‌ നായരുടെ എല്ലാ കൃതികളും ഡിജിറ്റൈസ് ചെയ്ത് പൊതിവിടത്തിലേക്ക് കൊണ്ടു വരുന്ന പദ്ധതിക്ക് ഇന്ന് ആരംഭം കുറിക്കുകയാണ്.

പി. കേശവൻ‌ നായരെ പറ്റിയുള്ള ചെറിയ വൈജ്ഞാനിക വിവരത്തിനു ഈ വിക്കിപീഡിയ ലേഖനം കാണുക. രാഷ്ടീയ, സാമൂഹ്യ, ട്രേഡ് യൂണിയൻ രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം ഇപ്പോൾ കൊല്ലത്ത് വിശ്രമജീവിതം നയിക്കുന്നു.   ഫിസിക്സ്, മെറ്റാ ഫിസിക്സ് വിഷയത്തിലുള്ള അദ്ദേഹത്തിൻ്റെ ചില പുസ്തകങ്ങൾ ചെറുപ്പത്തിൽ വായിച്ചിട്ടുള്ളത് ഞാൻ ഓർക്കുന്നു.

Fotokannan at Malayalam Wikipedia, CC BY-SA 3.0 <https://creativecommons.org/licenses/by-sa/3.0>, via Wikimedia Commons
, via Wikimedia Commons” class=”size-large” /> പി. കേശവൻ നായർ

രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിനു ആവശ്യമായ വിധത്തിൽ . കേശവൻ‌ നായർ അദ്ദേഹത്തിൻ്റെ കൃതികളുടെ പകർപ്പവകാശം സ്വതന്ത്രലൈസൻസിൽ ആക്കിക്കൊണ്ടുള്ള സമ്മതപത്രം ഗ്രന്ഥപ്പുര കൂട്ടായ്മയ്ക്ക് കൈമാറിയിട്ടുണ്ട്. അതിൻ്റെ ഒരു ഭാഗം താഴെ കാണാം.

പി കേശവൻ നായർ
പി കേശവൻ നായർ

കടപ്പാട്

കൃതികൾ സ്വതന്ത്ര ലൈസൻസിൽ ആക്കിയ പി. കേശവൻ‌ നായരോടുള്ള പ്രത്യേക കടപ്പാട് ഇവിടെ രേഖപ്പെടുത്തട്ടെ.

പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വന്ന് സംരക്ഷിക്കാനുള്ള ഈ പദ്ധതിക്ക് ചുക്കാൻ പിടിച്ചത് അദ്ധ്യാപകനും  ഗ്രന്ഥപ്പുരയുടെ വിവിധ പ്രവർത്തനങ്ങളിൽ എന്നെ വർഷങ്ങളായി സഹായിക്കുകയും ചെയ്യുന്ന  കണ്ണൻ ഷണ്മുഖമാണ്. അദ്ദേഹം തന്നെ ഇതിനു വേണ്ട എല്ലാ ബാക്ക് ഗ്രൗണ്ട് പണികൾ ചെയ്തു. മാത്രമല്ല പുസ്തകങ്ങൾ എനിക്ക് ബാംഗ്ലൂരിൽ എത്തിച്ചു തരാൻ മുൻകൈ എടുക്കുകയും ചെയ്തു. ഇതിനായി എടുത്ത എല്ലാ പ്രയത്നങ്ങൾക്കും കണ്ണൻ മാഷോട് ഞാൻ കടപ്പെട്ടിരിക്കുന്നു.

 

1971 – കേരളവർമ്മ പഴശ്ശിരാജാ (ജീവിതകഥ) – ബാലസാഹിത്യ ഗ്രന്ഥാവലി – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ 1971ൽ ബാലസാഹിത്യഗ്രന്ഥാവലിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച  കേരളവർമ്മ പഴശ്ശിരാജാ (ജീവിതകഥ)  എന്ന ബാലസാഹിത്യ കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകത്തിൽ പഴശ്ശിരാജയുടെ ജീവചരിത്രം കുട്ടികൾക്ക് മനസ്സിലാവും വിധം ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.

1971 - കേരളവർമ്മ പഴശ്ശിരാജാ (ജീവിതകഥ) - ബാലസാഹിത്യ ഗ്രന്ഥാവലി - സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ
1971 – കേരളവർമ്മ പഴശ്ശിരാജാ (ജീവിതകഥ) – ബാലസാഹിത്യ ഗ്രന്ഥാവലി – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: കേരളവർമ്മ പഴശ്ശിരാജാ (ജീവിതകഥ) – ബാലസാഹിത്യ ഗ്രന്ഥാവലി 
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം: 66
  • പ്രസാധനം:  സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ
  • അച്ചടി: City Press, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി