കേരളീയ വൈദ്യത്തെ സംബന്ധിച്ച് പ്രതിപാദിക്കുന്ന വൈദ്യസംഗ്രഹം എന്ന പേരിൽ ഉള്ള പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകത്തിൻ്റെ ടൈറ്റിൽ പേജ്, കവർ പെജ് തുടങ്ങിയ നഷ്ടപ്പെട്ടിരിക്കുന്നതിനാൽ ഇതിൻ്റെ പൂർണ്ണമായ പേര്, രചയിതാവ്, അച്ചടി വർഷം, തുടങ്ങിയ യാതൊരു മെറ്റാഡാറ്റയും ഈ പുസ്തകത്തെ പറ്റി ലഭ്യമല്ല. പുസ്തകം പരിശോധിച്ച് മെറ്റാ ഡാറ്റ തരാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അത് പോസ്റ്റിൽ ചേർക്കവുന്നതാണ്.
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ ഈ പൊതുസഞ്ചയ രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
- പേര്: വൈദ്യസംഗ്രഹം
- പ്രസിദ്ധീകരണ വർഷം: ലഭ്യമല്ല
- താളുകളുടെ എണ്ണം: ഇപ്പോൾ ലഭ്യമായ താളുകൾ 238
- അച്ചടി: ലഭ്യമല്ല
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
3 comments on “വൈദ്യസംഗ്രഹം”
ഈ കൃതിയുടെ മൂന്നാം പതിപ്പ് “ചികിത്സക ചിന്താമണി (വൈദ്യസംഗ്രഹം)” എന്ന പേരിൽ 1954ൽ കേരള സാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്
https://archive.org/details/ChikitsakaChinthamaniVaidyaSamgraham
അതിൽ ഗ്രന്ഥകർത്താവിന്റെ പേരും [നാരായണപ്പിള്ള ആശാന്‍ പണ്ടാരത്ത് ]ജീവചരിത്രവും കൊടുത്തിട്ടുണ്ട്
കേരള സാഹിത്യ അക്കാദമി ലൈബ്രറിയിൽ ഇതിന്റെ 1914ലെ ഒരുപതിപ്പുള്ളതായിക്കാണുന്നുണ്ട്.
[വൈദ്യസംഗ്രഹം
വിശേഷയോഗസഹിതം
Basic Information
Authors
നാരായണപിള്ള പണ്ടാരത്തുവീട്ടില്‍
കേശവനാശാന്‍ വി (വ്യാഖ്യാതാ)
Publishers
എസ്.ടി. റെഡ്യാര്‍ ആന്റ് സണ്‍സ്
Pages
186
Year
1914
Libraries
കേരള സാഹിത്യ അക്കാദമി ലൈബ്രറി]
Prajeev Nair
Cherukunnu, Kannur
ഇല്ല. രണ്ട് പുസ്തകത്തിൻ്റെയും ഉള്ളടക്കവും തമ്മിൽ താരതമ്യം ചെയ്യുക. ഒരേ ഉള്ളടക്കം അല്ലെന്ന് കാണാം
“വൈദ്യസംഗ്രഹം – വിശേഷയോഗസഹിതം” എന്ന പേരിൽ 1914 ലെ ഒരു പതിപ്പ് കേരള സാഹിത്യ അക്കാദമി ലൈബ്രറിയിലുള്ളതായിക്കാണുന്നുണ്ട്.
[ Author : നാരായണപിള്ള പണ്ടാരത്തുവീട്ടില്‍
വ്യാഖ്യാതാവ് : കേശവനാശാന്‍ വി
Publishers : എസ്.ടി. റെഡ്യാര്‍ ആന്റ് സണ്‍സ്
Year : 1914 ]
ഈ പുസ്തകത്തിന്റെ 1949 ലെ മറ്റൊരു പതിപ്പ്കൂടി ” ചികിത്സകചിന്താമണി- വൈദ്യസംഗ്രഹം” എന്ന പേരിൽ കേരള സാഹിത്യ അക്കാദമി ലൈബ്രറിയിലുള്ളതായിക്കാണുന്നുണ്ട്.
[ Author : നാരായണപിള്ള പണ്ടാരത്തുവീട്ടില്‍
എഡിറ്റര്‍ : വേലായുധക്കുറുപ്പ് കൊല്ലൂര്‍വീട്ടില്‍
Publishers : ശ്രീരാമവിലാസം, കൊല്ലം
Edition : 2nd
Year : 1949 ]
ഈ കൃതിയുടെ മൂന്നാം പതിപ്പ് [1954-ചികിത്സകചിന്താമണി- വൈദ്യസംഗ്രഹം]
Author : പണ്ടാരത്ത് നാരായണപ്പിള്ള ആശാന്‍, മണമ്പൂർ, ചിറയൻകീഴ്
എഡിറ്റര്‍ : വേലായുധക്കുറുപ്പ് കൊല്ലൂര്‍വീട്ടില്‍
Publishers : ശ്രീരാമവിലാസം, കൊല്ലം
Edition : 3rd
Year : 1954 ]
കേരള സാഹിത്യഅക്കാദമി ഡിജിറ്റൈസ് ചെയ്തിട്ടുണ്ട് [ 2016-05-16 ]
ഈ പതിപ്പിൽ അവതാരിക, ഗ്രന്ഥകർത്താവിന്റെ ജീവചരിത്രസംഗ്രഹം ,അദ്ധ്യായംതിരിച്ചുള്ള വിഷയാനുക്രമം, അകാരാദി (Index), ശ്ലോകങ്ങളുടെ വ്യാഖ്യാനം എന്നിവ കൊടുത്തിട്ടുണ്ട്.
1.വൈദ്യസംഗ്രഹം
https://archive.org/details/vaidyasamgraham0000unk
2.ചികിത്സക ചിന്താമണി (വൈദ്യസംഗ്രഹം)
https://archive.org/details/ChikitsakaChinthamaniVaidyaSamgraham
പേരിലും ‘കെട്ടിലും മട്ടിലും’ വ്യത്യാസങ്ങൾ പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും ഉള്ളടക്കത്തിന്റെ(Contents) കാര്യത്തിൽ ഇവരണ്ടും ഒരേകൃതിയുടെ വ്യത്യസ്ത പതിപ്പുകളാണ്
പ്രജീവ് നായർ
ചെറുകുന്ന്, കണ്ണൂർ
Comments are closed.