1886 – യുധിഷ്ഠിരവിജയം കാവ്യം – കയ്ക്കുളങ്ങരെ വാരിയത്ത് രാമവാരിയർ

കയ്ക്കുളങ്ങരെ വാരിയത്ത് രാമവാരിയർ വ്യാഖ്യാനം രചിച്ച യുധിഷ്ഠിരവിജയം കാവ്യം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.വാസുദേവഭട്ടതിരിയാണ് യുധിഷ്ഠിരവിജയത്തിൻ്റെ രചയിതാവ് എന്ന് ചില റെഫറൻസുകളിൽ കാണുന്നു.

പഴക്കം മൂലം കവർ പേജുകളിലെ ചില അക്ഷരങ്ങൾ മാഞ്ഞു തുടങ്ങിയിട്ടുണ്ട് എന്ന പ്രശ്നം ഒഴിച്ചാൽ ബാക്കി ഉള്ളടക്കം ഒക്കെ ലഭ്യമാണ്. ഇത് 1886 ൽ ഇറങ്ങിയ കൃതിയായതിനാൽ പഴയകാല അച്ചടിയുടെയും അച്ചടി വിന്യാസത്തിനെയും ബാലരിഷ്ഠതകൾ ഈ പുസ്തകത്തിലെ അച്ചടിയിൽ കാണാം. കുന്നംകുളം വിദ്യാാർത്നപ്രഭാ അച്ചുകൂടത്തിൻ്റെ പ്രൊപ്രൈറ്റർ ആയ പാറമ്മെൽ ഇയ്യു ഇട്ടൂപ്പിൻ്റെ ഉടമസ്ഥതകയിൽ കൊഴിക്കൊട് സ്ഥാപിച്ചിച്ച ജെയിംസ് പ്രസ്സിലാണ് ഈ പുസ്തകം അച്ചടിച്ചിരിക്കുന്നത്.

1886 - യുധിഷ്ഠിരവിജയം കാവ്യം - കയ്ക്കുളങ്ങരെ വാരിയത്ത് രാമവാരിയർ
1886 – യുധിഷ്ഠിരവിജയം കാവ്യം – കയ്ക്കുളങ്ങരെ വാരിയത്ത് രാമവാരിയർ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

 • പേര്: യുധിഷ്ഠിരവിജയം കാവ്യം
 • വ്യാഖ്യാനം: കയ്ക്കുളങ്ങരെ വാരിയത്ത് രാമവാരിയർ
 • പ്രസിദ്ധീകരണ വർഷം: 1886
 • താളുകളുടെ എണ്ണം: 228
 • അച്ചടി: ജെയിംസ് പ്രസ്സ്, കോഴിക്കോട്
 • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments

Google+ Comments

One comment on “1886 – യുധിഷ്ഠിരവിജയം കാവ്യം – കയ്ക്കുളങ്ങരെ വാരിയത്ത് രാമവാരിയർ

 • HARIKUMAR Elayidathu says:

  കുളത്തു അയ്യർ എഴുതിയ തിരുവിതാംകൂർ ചരിത്രം എന്ന പുസ്തകം കിട്ടുമോ.?
  9061108334 , 9447304886

  Reply

Leave a Reply