(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)
കുഞ്ചൻ നമ്പ്യാരുടെ നളചരിതം ഓട്ടൻ തുള്ളൽ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.കൊല്ലം എസ്. റ്റി. റെഡ്യാറുടെ ഉടമസ്ഥതയിൽ വിദ്യാഭിവർദ്ധിനി അച്ചുകൂടത്തിൽ നിന്നും പ്രസിദ്ധീകരിച്ചതാണ് ഈ 32പേജുകൾ ഉള്ള പുസ്തകം. കവർ പേജ് നഷ്ടപ്പെട്ടതിനാൽ അച്ചടിച്ച വർഷവും മറ്റ് വിവരങ്ങളും ലഭ്യമല്ല.
കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
- പേര്: നളചരിതം ഓട്ടൻ തുള്ളൽ
- രചന/വ്യാഖ്യാനം: കുഞ്ചൻ നമ്പ്യാർ
- പ്രസിദ്ധീകരണ വർഷം:ലഭ്യമല്ല
- താളുകളുടെ എണ്ണം: 32
- അച്ചടി: വിദ്യാഭിവർദ്ധിനി അച്ചുകൂടം, കൊല്ലം
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
One comment on “നളചരിതം ഓട്ടന്‍ തുള്ളല്‍ – വിദ്യാഭിവർദ്ധിനി അച്ചുകൂടം”
കുഞ്ചൻനമ്പ്യാരുടേതെന്ന് കരുതുന്ന തുള്ളൽക്കഥകളെല്ലാം
A.ശീതങ്കൻ തുള്ളൽ
[1.കല്യാണസൌഗന്ധികം 2.സുന്ദോപസുന്ദോപാഖ്യാനം 3.ധ്രുവചരിതം 4.പാത്രചരിതം 5.കൃഷ്ണലീല 6.കാളിയമർദ്ദനം 7.പ്രഹ്ളാദചരിതം 8.ഹരിണീസ്വയംവരം 9.ബാല്യുത്ഭവം 10.ദുര്യധനവധം 11.നിവാതകവചകാലകേയവധം 12.അന്തകവധം 13.നൃഗമോക്ഷം 14.ധേനുകവധം 15.ഹനൂമദുത്ഭവം 16.പൌണ്ഡ്രകവധം 17.ഗണപതിപ്രാതൽ ]
B.ഓട്ടൻതുള്ളൽ
[ i.ഐരാവതപൂജ ii.ഘോഷയാത്ര iii.ഹിഡിംബവധം iv.ബകവധം v.കൃമ്മീരവധം vi.പാത്രചരിതം vii.കിരാതം viii.നിവാതകവചവധം ix.സുന്ദരീസ്വയംവരം x.പ്രദോഷമാഹാത്മ്യം xi.ഗോവർദ്ധനചരിതം xii.രുഗ്മിണീസ്വയംവരം xiii.സ്യമന്തകം xiv.സത്യാസ്വയംബരം xv.രാമാനുചരിതം xvi.ബാണയുദ്ധം xvii.സന്താനഗോപാലം xviii.കൃഷ്ണാർജ്ജുനവിജയം xix.ചന്ദ്രാംഗദചരിതം xx.അംബരീഷചരിതം xxi.ശീലാവതീചരിതം xxii.അഹല്യാമോക്ഷം xxiii.സീതാസ്വയംവരം xxiv.ലങ്കാമർദ്ദനം xxv.രാവണോത്ഭവം xxvi.ബാലിവിജയം xxvii.കാർത്തവീര്യാർജുനവിജയം xxviii.ഐരാവണവധം xxix.നളചരിതം ഒന്നാംസ്വയംബരം xxx.നളചരിതം രണ്ടാം സ്വയംബരം]
C. പറയൻതുള്ളൽ
[൧.ഗജേന്ദ്രമോക്ഷം ൨.സഭാപ്രവേശം ൩.ത്രിപുരദഹനം ൪.കുംഭകർണവധം ൫.പുളിന്ദീമോക്ഷം ൬.പാഞ്ചാലീസ്വയംവരം ൭.നാളായണീചരിതം ൮.പഞ്ചേന്ദ്രോപാഖ്യാനം ഒന്നാം കളം ൯.പഞ്ചേന്ദ്രോപാഖ്യാനം രണ്ടാം കളം ൧൦.ദക്ഷയാഗം ൧൧.കീചകവധം ൧൨.ഹരിശ്ചന്ദ്രചരിതം ]
എന്നീ മൂന്ന് വിഭാഗങ്ങളായി “കുഞ്ചൻനമ്പ്യാരുടെ തുള്ളൽക്കഥകൾ ” എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു കൃതി ശ്രേയസ്സ് ഫൌണ്ടേഷൻ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്.
പ്രസ്തുത ഇ-ബുക്ക് താഴെക്കാണുന്ന ലിങ്കിൽ ലഭ്യമാണ്.
https://ia801909.us.archive.org/2/items/sreyas-ebooks/kunjan-nambiarude-thullakkathakal.pdf
ഇതിൽ നളചരിതം ഒന്നാം സ്വയംബരം & നളചരിതം രണ്ടാം സ്വയംബരം എന്നിങ്ങനെ രണ്ടുഭാഗങ്ങളായിട്ടാണ് കഥ കൊടുത്തിട്ടുള്ളത് .
അതിൽ നളചരിതം ഒന്നാം സ്വയംബരം കഥയാണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്തിട്ടുള്ള കൃതിയിലുള്ളത്.
ഗവേഷണ വിദ്യാർഥികൾക്കും സാഹിത്യകുതുകികൾക്കും മറ്റും ഉപകരിക്കട്ടെ എന്ന് കരുതിയാണ് ഇത്തരം വിവരങ്ങൾ നൽകുന്നത്.
Prajeev Nair,
Cherukunnu,Kannur