1846 – അപ്പൊസ്തൊലനായ പൌലൂസിന്റെ മനസ്സ തിരിവിനെ കുറിച്ചുള്ള പ്രസംഗം

ആമുഖം

1840കളിൽ ഇറങ്ങിയ ക്രൈസ്തവമതപ്രചരണ ട്രാക്ടായ അപ്പൊസ്തൊലനായ പൌലൂസിന്റെ മനസ്സ തിരിവിനെ കുറിച്ചുള്ള പ്രസംഗം  എന്ന ചെറിയ പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മിഷനറിമാരുമായി ബന്ധമുള്ള രേഖകൾ കണ്ടെടുക്കുന്നതിലും അത് പൊതുജനങ്ങളുമായി പങ്കുവെക്കുന്നതിലും ശ്രദ്ധിക്കുന്ന  മനൊജേട്ടന്റെ (മനോജ് എബനേസർ) പരിശ്രമത്തിൽ ആണ് ഈ പുസ്തകത്തിന്റെ പേജുകളുടെ ഫോട്ടോ നമുക്ക് ലഭിച്ചത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്:  അപ്പൊസ്തൊലനായ പൌലൂസിന്റെ മനസ്സ തിരിവിനെ കുറിച്ചുള്ള പ്രസംഗം
  • പ്രസിദ്ധീകരണ വർഷം: 1846
  • താളുകളുടെ എണ്ണം:  15
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1846 - അപ്പൊസ്തൊലനായ പൌലൂസിന്റെ മനസ്സ തിരിവിനെ കുറിച്ചുള്ള പ്രസംഗം
1846 – അപ്പൊസ്തൊലനായ പൌലൂസിന്റെ മനസ്സ തിരിവിനെ കുറിച്ചുള്ള പ്രസംഗം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പൗലോസ് അപ്പൊസ്തൊലൻ തനിക്കുണ്ടായ മാനസാന്തരത്തെ പറ്റി നടത്തിയ പ്രസംഗം ബൈബിളിലെ അപ്പോസ്തൊല പ്രവർത്തികൾ/അപ്പൊസ്തൊലന്മാരുടെ നടപടികൾ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അതിനെ അധികരിച്ച് ഉണ്ടാക്കിയ മതപ്രചരണ ട്രാക്ട് ആണ് ഈ കൊച്ചുപുസ്തകം.

The North Travancore Malayalim Religious Tract Society എന്ന സംഘടനയാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിനു മുൻപ് വേറെയും കുറച്ചു പുസ്തകങ്ങൾ ഈ സംഘടനയുടേതായി നമുക്ക് ലഭിച്ചിട്ടുണ്ട്.

ഇതിന്റെ രചന ആരാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. ജോസഫ് പീറ്റ്, ബെഞ്ചമിൻ ബെയിലി, ഹെൻറി ബേക്കർ സീനിയർ തുടങ്ങി ആ സമയത്ത് കോട്ടയത്ത് ഉണ്ടായിരുന്ന ഏതെങ്കിലും സി.എം.എസ് മിഷനറിയോ നാട്ടു ക്രിസ്ത്യാനി മിഷനറിമാരോ ആയിരിക്കാം.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഗവേഷണാർത്ഥം ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ മനൊജേട്ടൻ (മനോജ് എബനേസർ) എന്റെ പ്രത്യേകാഭ്യർത്ഥനയെ മാനിച്ച് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് തന്റെ ക്യാമറ ഉപയോഗിച്ച് എടുത്ത താളുകളുടെ ഫോട്ടോകൾ പ്രോസസ് ചെയ്താണ് ഈ ഡിജിറ്റൽ പതിപ്പ് നിർമ്മിച്ചത്. ഇതിനായി  പ്രയത്നിച്ച അദ്ദേഹത്തിന്നു പ്രത്യേക നന്ദി അറിയിക്കട്ടെ.

ഗുണനിലവാര പ്രശ്നങ്ങൾ ഉള്ളതിനാൽ ബ്ലാക്ക് ആന്റ് വൈറ്റ് പതിപ്പ് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

Comments

comments

Leave a Reply