നമ്മുടെ പഴയപാഠപുസ്തകങ്ങൾ.
കേരളസർക്കാർ വിദ്യാഭ്യാസവകുപ്പ് 1990ൽ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകൾക്കായി തയ്യാറാക്കിയ പാഠപദ്ധതി (Curriculam)യുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാളം. ഇംഗ്ലീഷ്, പരിസ്ഥിതിപഠനം, ഗണിതശാസ്ത്രം, കായികവിദ്യാഭ്യാസം, കലാവിദ്യാഭ്യാസം, പ്രവർത്തിപരിചയം എന്നീ വിഷയങ്ങളിൽ ഉള്ള പാഠപദ്ധതി ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു.
കടപ്പാട്
കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടുംപറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ള ഈ പുസ്തകം എന്റെ സുഹൃത്തായ ശ്രീ കണ്ണൻഷണ്മുഖം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
- പേര്: 1990 – പാഠപദ്ധതി
- പ്രസിദ്ധീകരണ വർഷം: 1990
- താളുകളുടെ എണ്ണം: 132
- പ്രസാധകർ: കേരളസർക്കാർ വിദ്യാഭ്യാസവകുപ്പ്
- അച്ചടി: O.P.U. State Institute of Education, Thiruvananthapuram
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി