1927 – പ്രബന്ധഭൂഷണം – കെ. വാസുദേവൻ മൂസ്സത്

കെ. വാസുദേവൻ മൂസ്സത് രചിച്ച വിവിധ പ്രബന്ധങ്ങളുടെ സമാഹാരമായ പ്രബന്ധഭൂഷണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് മദ്രാസ് പാഠപുസ്തകകമ്മിറ്റി അംഗീകരിച്ച പാഠപുസ്തകം ആണെന്ന് കാണുന്നു. പക്ഷെ ഏത് ക്ലാസ്സിലെ ഉപയോഗത്തിനായുള്ള പാഠപുസ്തകം ആണെന്ന് വ്യക്തമല്ല. ഒരു പക്ഷെ ഹൈസ്കൂൾ ക്ലാസ്സുകളിലെ മലയാള ഉപപാഠപുസ്തകം ആയിരിക്കാം.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

1927 - പ്രബന്ധഭൂഷണം - കെ. വാസുദേവൻ മൂസ്സത്
1927 – പ്രബന്ധഭൂഷണം – കെ. വാസുദേവൻ മൂസ്സത്

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: പ്രബന്ധഭൂഷണം
  • രചന: കെ. വാസുദേവൻ മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1927 (മലയാള വർഷം 1102)
  • താളുകളുടെ എണ്ണം: 70
  • അച്ചടി: ഭാരതവിലാസം പ്രസ്സ്, തൃശൂർ
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments