ആമുഖം
സി.എം.എസ്. മിഷനറിമാർ പ്രസിദ്ധീകരിച്ച പ്രാർത്ഥനാപുസ്തകമായ ഒരൊരുത്തൻ തനിച്ച പ്രത്യെകം ചെയ്യെണ്ടുന്ന പ്രാർത്ഥനകൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: ഒരൊരുത്തൻ തനിച്ച പ്രത്യെകം ചെയ്യെണ്ടുന്ന പ്രാർത്ഥനകൾ
- രചന: ആദ്യകാല സി.എം.എസ്. മിഷനറിമാരായ ബെഞ്ചമിൻ ബെയിലി, ഹെൻറി ബേക്കർ സീനിയറും ഒക്കെ ആയിരിക്കാം
- പ്രസിദ്ധീകരണ വർഷം: 1836
- താളുകളുടെ എണ്ണം: 56
- പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ
ഗവേഷണാർത്ഥം ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ മനൊജേട്ടൻ (മനോജ് എബനേസർ) എന്റെ പ്രത്യേകാഭ്യർത്ഥനയെ മാനിച്ച് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് തന്റെ ക്യാമറ ഉപയോഗിച്ച് എടുത്ത താളുകളുടെ ഫോട്ടോകൾ പ്രോസസ് ചെയ്താണ് ഈ ഡിജിറ്റൽ പതിപ്പ് നിർമ്മിച്ചത്. ഇതിനായി പ്രയത്നിച്ച അദ്ദേഹത്തിന്നു പ്രത്യേക നന്ദി അറിയിക്കട്ടെ.
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
ബെഞ്ചമിൻ ബെയിലി ആയിരിക്കാം ഈ പ്രാർത്ഥാ[ഉസ്തകം ഇംഗ്ലീഷിൽ നിന്ന് പരിഭാഷ ചെയ്തതെന്ന് ഊഹിക്കാം. വ്യക്തിഗതമായി ചെയ്യേണ്ടുന്ന പൊതുപ്രാർത്ഥനകൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് കുറച്ചു കൂടെ വിവരത്തിനു മനോജ് എബനെസർ എഴുതിയ ഈ ബ്ലോഗ് പൊസ്റ്റ് വായിക്കുക.
ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺ ലൈൻ വായനാകണ്ണി: കണ്ണി
- ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (6.1 MB )
You must be logged in to post a comment.