The Malayalam Reader, A selection of Original Papers – 1856 എന്ന പുസ്തകം പരിചയപ്പെടുത്തിയപ്പോൾ അതിലെ ആമുഖത്തിൽ ഇങ്ങനെ ഒരു പ്രസ്താവന ഞാൻ കണ്ടിരുന്നു.
I had in course of preparation a small dictionary of useful words, which would have served also as a vocabulary to the present work, when I ascertained that the Rev. Mr. Laseron of cochin had a similar work already in the press. I am permitted to state that in the second edition of Mr. Laseron’s Dictionary care will be taken to include all words to be met in the following pages.
അതിനെകുറിച്ച് ഞാൻ ആ പോസ്റ്റിൽ ഇങ്ങനെ സൂചിപ്പിച്ചു.
Rev. Mr. Laseron ന്റെ മലയാളം നിഘണ്ടുവിനെ കുറിച്ച് ഇതിന്റെ തുടക്കത്തിൽ പരാമർശമുണ്ട്. ഇതിന്റെ വിവരങ്ങൾ തപ്പിപിടിക്കണം.
അങ്ങനെ Rev. Mr. Laseron ന്റെ മലയാളം നിഘണ്ടുവിനെ കുറിച്ചുള്ള വിവരങ്ങൾ തപ്പിപോയതിന്റെ ശ്രമഫലമാണ് ഈ പോസ്റ്റും ഇതിലൂടെ പരിചയപ്പെടുത്തുന്ന പുസ്തകത്തിന്റെ സ്കാനും.
- നമ്മൾ പരിചയപ്പെടുന്ന പുസ്തകത്തിന്റെ പേര്: A dictionary of the Malayalim and English, and the English and Malayalim languages, with an appendix
- രചന: Rev. E. Laseron
- അച്ചടി: സി.എം.എസ്. പ്രസ്സ്, കോട്ടയം
- അച്ചടിച്ച വർഷം: 1856
പുസ്തകം മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു
- Dictionary – Malayalim and English (1 മുതൽ -138 താൾ വരെ)
- Dictionary – English and Malayalim (139 മുതൽ -242 താൾ വരെ)
- Appendix – Irregular Verbs (Malayalim and English And English and Malayalim) – പത്തോളം താളുകൾ
പുസ്തകത്തെകുറിച്ച് എന്റെ കണ്ണിൽപ്പെട്ട ചില സംഗതികൾ
- ഈ പുസ്തകത്തിന്റെ ഒറിജിനൽ കോപ്പി University of Wisconsin-Madison ലൈബ്രറിയിൽ ആണ്. അവിടത്തെ കാറ്റലോഗ് പ്രകാരം ഇത് 1856-ൽ കോട്ടയം സി.എം.എസ്. പ്രസ്സിൽ ആണ് അച്ചടിച്ചിരിക്കുന്നത്. സ്കാൻ പരിശോധിച്ചപ്പോഴും സി.എം.എസ്. പ്രസ്സിലെ അച്ചുകൾ തന്നെ ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. പക്ഷെ നമുക്ക് കിട്ടിയിരിക്കുന്ന സ്കാൻ കോപ്പിയിൽ ഫ്രണ്ട് മാറ്റർ ഇല്ലാത്തതിനാൽ അച്ചടിയുടെ വിവരങ്ങളോ, മറ്റ് അനുബന്ധ സംഗതികളോ ഒന്നും ലഭ്യമല്ല. Charles Collett ന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ മാത്രമേ Rev. Mr. Laseron നെ കുറിച്ച് എനിക്ക് മനസ്സിലായുള്ളൂ. ഈ പുസ്തകത്തിന്റെ ഫ്രണ്ട് മാറ്റർ ലഭിക്കേണ്ടത് ചരിത്രപരമായി വളരെ അത്യാവശ്യം ആണെന്ന് ഞാൻ കരുതുന്നു. എങ്കിൽ മാത്രമേ ബെയിലിയുടെ നിഘണ്ടു ഇറങ്ങിയതിനു തൊട്ട് പിറകേ അതിലും വളരെ കുറച്ച് ഉള്ളടക്കവുമായി ഇങ്ങനെ ഒരു നിഘണ്ടു ഇറങ്ങി എന്നത് നമുക്ക് മനസ്സിലാവുകയുള്ളൂ. Charles Collett ന്റെ പുസ്തകത്തിലെ പ്രസ്താവന ചെച്ച് നോക്കുമ്പോൾ സർക്കാർ ഉദ്യോഗവും ആയി ബന്ധപ്പെട്ട വാക്കുകൾ ആണോ ഇതിൽ ക്രോഡീകരിക്കാൻ ശ്രമിച്ചിരിക്കുന്നത്.
- 1856-ൽ ആണ് ഈ പുസ്തകം വന്നത് എന്നതിനാൽ Laseronന്റെ പുസ്തകത്തിലെ പ്രസ്താവന അനുസരിച്ച് ഈ പുസ്തകത്തിനു കുറഞ്ഞത് ഒരു പതിപ്പ് കൂടെ ഇറങ്ങിയിട്ടുണ്ടാവണം എന്നാണ് എന്റെ അനുമാനം
- ഏതാണ് 250ഓളം താളുകൾ ആണ് ഇതിൽ ഉള്ളത്.
- ഏകാരത്തിലും ഓ കാരത്തിനും അതിന്റെ ലിപി ഉപയോഗിച്ചിട്ടില്ല എങ്കിലും അതിൽ തുടങ്ങുന്ന വാക്കുകൾ പ്രത്യേക വിഭാഗമായി കൊടുത്തിട്ടുണ്ട്.
- മലയാളം-ഇംഗ്ലീഷ് നിഘണ്ടു, ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇത് രണ്ടും കോർത്തിണക്കി ഒറ്റ നിഘണ്ടുവായി മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ കൃതി ഇതാണെന്ന് എനിക്ക് തോന്നുന്നു.
- ഈ കാലഘട്ടത്തിൽ കോട്ടയം സി.എം.എസ്. പ്രസ്സിൽ നിന്ന് ഇറങ്ങിയ വേറെ പുസ്തകങ്ങൾ നമ്മൾ കണ്ട സ്ഥിതിക്ക് ഇതിൽ എടുത്ത് കാണിക്കേണ്ട സംഗതികൾ ഒന്നും കണ്ടില്ല.
കൂടുതൽ കാര്യങ്ങൾ വിശകലനം ചെയ്യാൻ നിങ്ങൾക്ക് വിട്ട് തരുന്നു.
ഈ പുസ്തകത്തിന്റെ സ്കാൻലഭ്യമാക്കുവാൻ സഹായിച്ച ഡോ: സൂരജ് രാജന് പ്രത്യേക നന്ദി.
പുസ്തകത്തിന്റെ സ്കാൻ ഇവിടെ നിന്ന് ലഭിക്കും: https://archive.org/details/1856_Malayalam-English_Dictionary_E_Laseron