1946 – കേരളഭൂഷണം വിശേഷാൽപ്രതി

1946ൽ അക്കാലത്തെ ഒരു പ്രമുഖപ്രസിദ്ധീകരണം ആയിരുന്ന കേരളഭൂഷണം പുറത്തിറക്കിയ കേരളഭൂഷണം വിശേഷാൽപ്രതി എന്ന വാർഷികപതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. (കേരളഭൂഷണത്തെ പറ്റിയുള്ള കുറച്ചു പ്രാഥമികവിവരങ്ങൾക്ക് ഈ ലിങ്കിലെ കേരളഭൂഷണം ദിനപത്രം ചരിത്രം- വര്‍ത്തമാനം എന്ന വിഭാഗം സന്ദർശിക്കുക.) വള്ളത്തോൾ തുടങ്ങി പ്രമുഖരായ സാഹിത്യകാരന്മാരുടെ കുറിപ്പുകളും ഇ.എം.എസ് അടക്കമുള്ള അക്കാലത്തെ മലയാളി സമൂഹത്തിലെ പ്രശസ്തരായ വ്യക്തികൾ എഴുതിയ നിരവധി ലേഖനങ്ങളും ഒക്കെ ഈ വാർഷികപതിപ്പിൻ്റെ ഭാഗമാണ്.

ഈ വാർഷികപതിപ്പിൻ്റെ കവർപേജുകൾ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. അതിനാൽ ഇതിൻ്റെ വർഷം കണ്ടെത്തുന്നത് അല്പം പണിയായിരുന്നു. അവസാനം ചില തമിഴ് സിനിമാപരസ്യങ്ങളിൽ നിന്നുള്ള സൂചനകൾ വെച്ചാണ് 1946 എന്ന വർഷം കണ്ടെടുത്തത്.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

അതിനു പുറമേ മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ  മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

1946 - കേരളഭൂഷണം വിശേഷാൽപ്രതി
1946 – കേരളഭൂഷണം വിശേഷാൽപ്രതി

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: കേരളഭൂഷണം വിശേഷാൽപ്രതി
  • പ്രസിദ്ധീകരണ വർഷം: 1946 
  • താളുകളുടെ എണ്ണം: 200
  • അച്ചടി: കവർ പേജുകൾ നഷ്ടപ്പെട്ടിരിക്കുന്നതിനാൽ ലഭ്യമല്ല
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1937 കൗമുദി പുസ്തകം 1 ലക്കം 3

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ വാരിക ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

മലബാര്‍ പഞ്ച് എന്ന് അവകാശപ്പെടുന്ന കൗമുദി എന്ന വാരികയുടെ ഡിജിറ്റല്‍ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇവിടെ ലഭ്യമായിരിക്കുന്നത് 1937 ഒക്ടോബര്‍ 18ലെ ലക്കമാണ്. വി വാസുദേവന്‍ തിരുവനന്തപുരം പേട്ടയിലെ ഇന്ദിരാ പ്രിന്റിംഗ് വര്‍ക്ക്സില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഈ വാരികക്ക് മലബാര്‍ പഞ്ച് എന്ന് വിശേഷിപ്പിക്കുവാൻ  കൗതുകവാര്‍ത്തകൾക്കും കഥകൾക്കും നൽകിയിരിക്കുന്ന പ്രാധാന്യമാവാം കാരണം എന്ന് കരുതുന്നു

കൗമുദി പുസ്തകം 1 ലക്കം 3
കൗമുദി പുസ്തകം 1 ലക്കം 3

കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ വാരികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: കൗമുദി പുസ്തകം 1 ലക്കം 3
  • പ്രസിദ്ധീകരണ വർഷം: 1937 ഒക്ടോബർ 18
  • താളുകളുടെ എണ്ണം: 28
  • അച്ചടി: ഇന്ദിരാ പ്രിന്റിംഗ് വര്‍ക്ക്സ് പേട്ട തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1950 ചെറുകഥ പുസ്തകം 1 ലക്കം 4

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ മാസിക ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

കേരളത്തിലും സിലോ, സിങ്കപ്പുര്‍, ഇറാ തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിലും പ്രചാരമുള്ളതായി അവകാശപ്പെടുന്ന ചെറുകഥ എന്ന മാസികയുടെ ഡിജിറ്റല്‍ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1950 ഫെബ്രുവരിയിലെ ലക്കമാണ് ഇതെങ്കിലും മുഖപേജ് നഷ്ടമായതിനാല്‍ ആരാണ് പത്രാധിപര്‍, പ്രസിദ്ധീകരണശാല  എന്നീ വിവരങ്ങള്‍ ഒന്നും ഈ പുസ്തകത്തില്‍ നിന്നും ലഭ്യമായിട്ടില്ല.

1950 ചെറുകഥ പുസ്തകം 1 ലക്കം 4
1950 ചെറുകഥ പുസ്തകം 1 ലക്കം 4

കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ മാസികയുടെ നാല് ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: 1950 ചെറുകഥ പുസ്തകം 1 ലക്കം 4
  • പ്രസിദ്ധീകരണ വർഷം: 1950 ഫെബ്രുവരി
  • താളുകളുടെ എണ്ണം: 72
  • അച്ചടി: ലഭ്യമല്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി