ചർച്ച് മിഷനറി സൊസൈറ്റി (CMS) – The Church Missionary Gleaner – 1841-1870

ആമുഖം

ചർച്ച് മിഷൻ സൊസൈറ്റിയുടെ പൊതുസഞ്ചയത്തിലുള്ള വിവിധ പബ്ലിക്കേഷനുകൾ ശേഖരിച്ച് പുറത്തുവിടുന്നതിന്റെ ഭാഗമായി അടുത്തതായി പുറത്തുവിടുന്നത് അവരുടെ The Church Missionary Gleaner എന്ന പബ്ലിക്കേഷനാണ്.

The Church Missionary Gleaner
The Church Missionary Gleaner

The Church Missionary Gleanerന്റെ ചരിത്രം

The Church Missionary Gleaner എന്ന പബ്ലിക്കെഷൻ CMS ആരംഭിക്കുന്നത് 1841ൽ ആണ്. ഇത് 1841 തൊട്ട് 1921 വരെ തുടർച്ചയായി പ്രസിദ്ധീകരിച്ചു. ഇതിൽ 1842 തൊട്ട് 1849 വരെ ആദ്യ സീരീസ് ഓടി (ഇതിനെ നമുക്ക് നമ്മുടെ സൗകര്യത്തിനു വേണ്ടി  First Series എന്ന് വിളിക്കാം) . അതിനു ശെഷം 1850ൽ New Series എന്ന പേരിൽ പുതിയ ഒരു സീരീസ് ആരംഭിച്ചു. അന്ന് തൊട്ട് 1921 വരെ തുടർച്ചയായി ഇത് പ്രസിദ്ധീകരിക്കപ്പെട്ടു

1922 ഇതിന്റെ പേര് CM Outlook എന്നായി. ആ പേരിൽ ഇത് 1922 തൊട്ട് 1972 വരെ പ്രസിദ്ധീകരിച്ചു. 1973ൽ പിന്നെയും ഇതിന്റെ പേര് മാറി YES എന്നായി. അന്ന് തൊട്ട് ഈ പേരിലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.

The Church Missionary Gleanerന്റെ ഉള്ളടക്കം

കഴിഞ്ഞ പോസ്റ്റിൽ  നമ്മൾ പരിചയപ്പെട്ട The Missionary Register, CMSന്റെ വിവിധ രാജ്യങ്ങളിലെ പ്രവർത്തന റിപ്പോർട്ട് ആണല്ലോ. എന്നാൽ  The Church Missionary Gleanerൽ അവരുടെ മിഷൻ ഫീൽഡുകളിൽ നിന്നുള്ള  കൊച്ചു കൊച്ചു ലേഖനങ്ങൾ ആണ്.

കഴിഞ്ഞ പൊസ്റ്റിൽ സൂചിപ്പിച്ച  പോലെ ഈ സ്കാനുകൾ ഓരോന്നും എടുത്ത് വിശകലനം ചെയ്യാനിരുന്നാൽ അത് തീരാൻ ആഴ്ചകളെടുക്കും. അതിനാൽ അതിനു മുതിരുന്നില്ല. അത് അതാത് മേഖലയിലെ വിദഗ്ദർ ചെയ്യട്ടെ. ഒന്ന് ഓടിച്ച് 30 സ്കാനുകളിലൂടെയും പൊയപ്പോൾ കേരളത്തെ സംബന്ധിച്ച് എന്റെ കണ്ണിൽ പെട്ട ചില ലെഖനങ്ങളുടെ കണ്ണികൾ താഴെ കൊടുക്കുന്നു.

അക്കാദമിക്കായ വിശകലനവും മറ്റും അതാത് മേഖലകളിൽ താല്പര്യവും അറിവും ഉള്ളവർ ചെയ്യുമല്ലോ.

ഈ സ്കാനുകളിലും ധാരാളം ചിത്രങ്ങൾ ഉണ്ട്. അതൊക്കെ വിവിധ ഗവേഷണപഠനങ്ങൾക്ക് മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

കോട്ടയം, തിരുവിതാംകൂർ
കോട്ടയം, തിരുവിതാംകൂർ

കഴിഞ്ഞ പോസ്റ്റിൽ സുചിപ്പിച്ചതുപോലെ ഇതിൽ കേരളത്തിലെ മിഷൻ ഫീൽഡുകളിലെ ലെഖനങ്ങൾ മാത്രമല്ല ഉള്ളത്. മറിച്ച് CMS  ന്റെ ലോകമെമ്പാടും ഉള്ള വിവിധ മിഷൻ ഫീൽഡുകളിൽ നിന്നുള്ള ധാരാളം ലേഖനങ്ങളുണ്ട്. ഇന്ത്യയിൽ തന്നെ CMS നു അനെകം മിഷൻ ഫീൽഡുകൾ ഉണ്ടായിരുന്നല്ലോ. അതിനെ പറ്റി ഒക്കെയുള്ള ലെഖനങ്ങൾ ഈ ഡിജിറ്റൽ സ്കാനുകളിൽ കാണാം. തെക്ക് തിരുനൽവേലി മിഷനെ പറ്റി ധാരാളം ലെഖനങ്ങൾ കണ്ടു. അതെ പോലെ മഹാരാഷ്ട്രയിലേയും പഞ്ചാബിലേയും മിഷനുകളെ പറ്റിയും ധാരാളം ലേഖനങ്ങൾ കണ്ടു. ഈ സ്കാനുകളിലൂടെ  ലഭിക്കുന്ന വളരെ സമ്പന്നമായ വിവരങ്ങൾ ഗവേഷകർ ഉപയൊഗപ്പെടുത്തും എന്ന് കരുതട്ടെ.

ഡൗൺലോഡ് കണ്ണികൾ

ഈ പോസ്റ്റിൽ 1841 മുതൽ 1870 വരെയുള്ള ഏകദേശം 30 വർഷത്തെ The Church Missionary Gleaner ആണ് പങ്ക് വെക്കുന്നത്. ഇതിൽ തന്നെ എല്ലാ വർഷത്തേയും പതിപ്പുകൾ നമുക്ക് കിട്ടിയിട്ടില്ല. കിട്ടാത്ത പതിപ്പുകൾ 1841, 1844, 1845, 1847 വർഷങ്ങളിലേത് ആണ്. അത് എവിടെയെങ്കിലും ലഭ്യമാണെങ്കിൽ എനിക്കൊരു കുറിപ്പിടുമല്ലൊ.

1850, 1851 വർഷങ്ങളിലെ Church Missionary Gleaner ഒരുമിച്ച് 1851 ലാണ് വന്നത് എന്ന കാര്യം ശ്രദ്ധിക്കുക.

ഓരോ വർഷത്തെ റിപ്പോർട്ടിനും 3 തരത്തിലുള്ള കണ്ണികൾ ലഭ്യമാണ്. ആദ്യത്തേത്  സ്കാൻ ലഭ്യമായിരിക്കുന്ന താളിന്റെ പ്രധാനതാളിലേക്കുള്ള കണ്ണിയാണ്. രണ്ടാമത്തേത് സ്കാൻ ഓൺലൈനായി കാണാനും വായിക്കാനും റെഫർ ചെയ്യാനും ഒക്കെ ഉള്ള കണ്ണി, മൂന്നാമത്തേത് പുസ്തകത്തിന്റെ പിഡിഎഫ് മൊത്തമായി ഡൗൺലൊഡ് ചെയ്യാനുള്ള കണ്ണി. ഓരോ ഫയലിന്റേയും ഒപ്പം അതിന്റെ ഫയൽ സൈസ് കൊടുത്തിട്ടുണ്ട്. മിക്കവാറും പേരുടേയും ആവശ്യങ്ങൾ രണ്ടാമത്തെ കണ്ണികൊണ്ട് (ഓൺലൈൻ വായനയ്ക്കുള്ള കണ്ണി) നടക്കും.

First Series (1841-1849)

New Series (1850-1870)

Comments

comments

Comments are closed.