തിരുവിതാംകൂറിലെ ഗ്രന്ഥശാലാസംഘത്തിൻ്റെ മുഖപത്രമായ ഗ്രന്ഥാലോകം എന്ന ആനുകാലികത്തിൻ്റെ 1949ൽ ഇറങ്ങിയ 4, 5, 6 എന്നീ മൂന്നു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.
ഈ മൂന്നു ലക്കങ്ങളും ഇറങ്ങുന്ന സമയത്ത് ഗ്രന്ഥാലോകം 2 മാസത്തിൽ ഒരിക്കൽ ആണ് പ്രസിദ്ധീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ റിലീസ് ചെയ്യുന്ന ആറാം ലക്കത്തിൽ ഗ്രന്ഥാലോകം, മാസിക ആവാൻ പോകുന്നതിൻ്റെ ഒരു അറിയിപ്പ് കാണുന്നുണ്ട്. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മുഖപത്രം ആയ ഗ്രന്ഥാലോകം ഈ തിരുവിതാംകൂർ ഗ്രന്ഥാലോകത്തിൻ്റെ തുടർച്ച ആണെന്ന് കരുതുന്നു.
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
കടപ്പാട്
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ മൂന്നു ലക്കങ്ങളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും വെവ്വേറെ കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
രേഖ 1
- പേര്: ഗ്രന്ഥാലോകം – വാല്യം 1 ലക്കം 4
- പ്രസിദ്ധീകരണ വർഷം: 1949 ഫെബ്രുവരി, മാർച്ച് (1124 കുംഭം, മീനം)
- താളുകളുടെ എണ്ണം: 116
- അച്ചടി:P.K. Memorial Press, Vazhuthacaud, Trivandrum
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
രേഖ 2
- പേര്: ഗ്രന്ഥാലോകം – വാല്യം 1 ലക്കം 5
- പ്രസിദ്ധീകരണ വർഷം: 1949 ഏപ്രിൽ, മെയ് (1124 മേടം, ഇടവം)
- താളുകളുടെ എണ്ണം: 112
- അച്ചടി:P.K. Memorial Press, Vazhuthacaud, Trivandrum
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
രേഖ 3
- പേര്: ഗ്രന്ഥാലോകം – വാല്യം 1 ലക്കം 6
- പ്രസിദ്ധീകരണ വർഷം: 1949 ജൂൺ, ജൂലൈ (1124 മിഥുനം, കർക്കിടകം)
- താളുകളുടെ എണ്ണം: 100
- അച്ചടി:P.K. Memorial Press, Vazhuthacaud, Trivandrum
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
2 comments on “1949 – ഗ്രന്ഥാലോകം – ലക്കം 4, 5, 6”
I have read some excellent stuff here. Definitely value bookmarking for revisiting. I wonder how much effort you put to make the sort of excellent informative website.
My brother suggested I might like this blog. He was totally right. This post actually made my day. You can not imagine simply how much time I had spent for this info! Thanks!
Comments are closed.