തിരുവിതാംകൂർ കൊച്ചി സർക്കാർ 1954ൽ പ്രസിദ്ധീകരിച്ച പള്ളിവാസൽ ഹൈഡ്റോ ഇലക്‌ട്റിക്കു് പദ്ധതി എന്ന സാമാന്യവിജ്ഞാന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കെ.സി. ചാക്കോ ആണ് ഈ വിജ്ഞാനഗ്രന്ഥം രചിച്ചിരിക്കുന്നത്. ഈ പുസ്തകത്തിൽ പള്ളിവാസൽ വൈദ്യുതപദ്ധതിയെ കുറിച്ച് ഡോക്കുമെന്റ് ചെയ്തിരിക്കുന്നു.
കേന്ദ്രസർക്കാരിന്റെ ഇൻഡ്യ ഡെലപ്പ്മെന്റ് പദ്ധതിയിൽ ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ ബാലസാഹിത്യം സാമാന്യവിജ്ഞാനം എന്നീ വകുപ്പുകളിൽ പെടുന്ന ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുസ്തകം തിരുവിതാംകൂർ-കൊച്ചി സർക്കാർ പ്രസിദ്ധീകരിക്കുന്നതെന്ന് ആമുഖ പ്രസ്താവനയിൽ കാണുന്നു. മാത്രമല്ല ഇത് പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിച്ച പുസ്തകം ആണെന്നും ആമുഖപ്രസ്താവനയിൽ നിന്നു വ്യക്തമാണ്.

കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: പള്ളിവാസൽ ഹൈഡ്റോ ഇലക്‌ട്റിക്കു് പദ്ധതി
- രചന: കെ.സി. ചാക്കോ
- പ്രസാധകർ: തിരുവിതാംകൂർ-കൊച്ചി സർക്കാർ
- പ്രസിദ്ധീകരണ വർഷം: 1954
- താളുകളുടെ എണ്ണം: 34
- അച്ചടി: St. Joseph’s Press, Trivandrum
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി