പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെയെങ്കിലും ഉള്ള കാലഘട്ടത്തിൽ കേരളത്തിലെ കുട്ടികളുടെ ഇടയിൽ പ്രചാരമുണ്ടായിരുന്ന ലല്ലല്ലല്ല, ലല്ലല്ലല്ല… എന്ന തീവണ്ടി പാട്ടിന്റെ ഓഡിയോയുടെ ഡിജിറ്റൽ രൂപമാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. സോഷ്യൽ മീഡിയകളിൽ മലയാളഭാഷാ സംബന്ധിയായ ഗ്രൂപ്പുകളിൽ സജീവമായ ജോസഫ് ബോബിയാണ് കുട്ടിക്കാലത്ത് തന്റെ അമ്മ പഠിപ്പിച്ച ഈ പാട്ടിന്റെ ഈണം ഓർമ്മയിൽ നിന്ന് എടുത്ത് ഓഡിയോ ഫയലാക്കി എനിക്കു അയച്ചു തന്നത്.
ടെസ്റ്റ് ആർക്കൈവിങിനു പുറമേ ഓഡിയോ/വീഡിയോ ആർക്കൈവിങിലേക്ക് കടക്കണം എന്ന ഞാൻ ദീർഘനാളായി ആഗ്രഹിക്കുന്നതാണ്. പക്ഷെ ഫ്രീ ലൈസൻസിൽ ഇത്തരം സഗതികൾ ആരും പ്രസിദ്ധീകരിക്കുന്നില്ല എന്നത് അത്തരം ഒരു ആർക്കൈവ് നിർമ്മിക്കുന്നതിനു വലിയ തടസ്സമാണ്. ഇപ്പോൾ ജോസഫ് ബോബി അതിനു തുടക്കം കുറിച്ചിരിക്കുകയാണ്.
1952 ഫെബ്രുവരി മാസത്തിൽ പ്രസിദ്ധീകരിച്ച അരുണമാസികയിൽ മിസിസ് അച്ചാമ്മ ചാക്കോ ഈ പാട്ടിന്റെ ഉള്ളടക്കം പ്രസിദ്ധീകരിച്ചിട്ടൂണ്ട്. അത് ഈ ഓഡിയോ ഫയലിനൊപ്പം ചേർത്തിരിക്കുന്നു.
കടപ്പാട്
ഈ പാട്ട് ഓഡിയോ ഫയൽ ആക്കാൻ സഹായിച്ച ജോസഫ് ബോബിക്കു പ്രത്യേക നന്ദി. ഒപ്പം അരുണ മാസികയുടെ പഴയപതിപ്പുകൾ ലഭ്യമാക്കിയ മണ്ണാർക്കാട് കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയുടെ ഭാരവാഹികൾക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാനും കേൾക്കാനും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
- പേര്: ലല്ലല്ലല്ല, ലല്ലല്ലല്ല…
- ശബ്ദം: ജോസഫ് ബോബി
- തീയതി: 2020 ആഗസ്റ്റ് 28
- ഓഡിയോ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ കണ്ണി: കണ്ണി
2 comments on “ലല്ലല്ലല്ല, ലല്ലല്ലല്ല… – തീവണ്ടിപ്പാട്ടിന്റെ ഓഡിയോ ഫയൽ – ജോസഫ് ബോബി”
audio file not playing
https://archive.org/details/lallallalla-lallallalla-joseph-boby
Click on the link and hear
Comments are closed.