ഗിരിജ കല്യാണം

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

ഗിരിജ കല്യാണം എന്ന പുസ്തകത്തിന്റെ ഡിജിറ്റല്‍ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.  അച്ചടിയുടെ കെട്ടും മട്ടും കണ്ടാല്‍ തന്നെ വളരെ പഴയ ഒരു ഗ്രന്ഥമാണെന്ന് അറിയാം. ആദ്യാവസാന പേജുകള്‍ നഷ്ടപ്പട്ടതിനാല്‍ പുസ്തകത്തെ സംബന്ധിച്ച പ്രധാന വിവരങ്ങളൊന്നും തന്നെ കണ്ടുപിടിക്കാനായില്ല . ഗ്രന്ഥകര്‍ത്താവ്, അച്ചടിശാല, പ്രസിദ്ധീകരണ വര്‍ഷം  തുടങ്ങിയവ അജ്ഞാതമായി  തുടരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാവുന്നവരുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു

 

ഗിരിജ കല്യാണം
ഗിരിജ കല്യാണം

കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ ലഭ്യമായ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

 • പേര്: ഗിരിജ കല്യാണം
 • പ്രസിദ്ധീകരണ വർഷം: ലഭ്യമല്ല
 • താളുകളുടെ എണ്ണം: 82
 • അച്ചടി: ലഭ്യമല്ല
 • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments

2 comments on “ഗിരിജ കല്യാണം

 • PRAJEEV NAIR says:

  1.മഹാകവി ഉണ്ണായിവാരിയരുടെ, അത്രമാത്രം തന്നെ പ്രസിദ്ധി സിദ്ധിച്ചിട്ടില്ലാത്തതും എന്നാൽ സിദ്ധിക്കുവാൻ സർവ്വഥാ അർഹതയുള്ളതുമായ, ഒരു വിശിഷ്ടകൃതിയാകുന്നു ഗിരിജാകല്യാണം( ഗീതപ്രബന്ധം). ഈ കൃതി ആദ്യമായി ക്രി.പി. ൧൮൭൯-ൽ “പാർവതിസ്വയംബരം അല്ലെങ്കിൽ ഗിരിജകല്യാണം” എന്ന പേരിൽ കൊച്ചിയിൽ സെന്തോമസ്സ് അച്ചുകൂടത്തിൽ അച്ചടിക്കപ്പെട്ടു.

  2.ശ്രീമൂലംമലയാളഭാഷാഗ്രന്ഥാവലി, ഗ്രന്ഥാങ്കം ൮.
  ഗിരിജാകല്യാണം (ഗീതപ്രബന്ധം)
  തിരുവിതാംകൂർ ഗവണ്മെന്റ് സെക്രറ്ററിയും ഭാഷാഗ്രന്ഥപ്രകാശകനും ആയിരുന്ന
  കവിതിലകൻ എസ്. പരമേശ്വരയ്യർ, എം.എ, ബി. എൽ., പരിശോധിച്ചു് തിരുവിതാംകൂർ ഗവണ്മെന്റിന്റെ ആജ്ഞയനുസരിച്ചു 1925 ൽ പ്രസിദ്ധപ്പെടുത്തി.
  ഡിജിറ്റൈസ് ചെയ്ത ആ കൃതി താഴെക്കാണുന്ന ലിങ്കിൽ ലഭ്യമാണ്

  https://archive.org/details/in.ernet.dli.2015.277585 [110.7 MB]
  1925-Girija Kalyanam
  Uploaded by Public Resoures on 2017-01-24

  ഈ കൃതി യൂണിക്കോഡിലാക്കാൻ വിക്കിഗ്രന്ഥശാല 2014 ൽ ശ്രമിച്ചിട്ടുണ്ട് .പക്ഷെ അത് പൂർത്തീകരിച്ചിട്ടില്ല.പ്രസ്തുത വിവരം താഴെക്കാണുന്ന ലിങ്കിൽ കിട്ടും.

  https://ml.wikisource.org/wiki/ പ്രമാണം:Girija_Kalyanam_1925.pdf

  ഗിരിജ കല്ല്യാണം (ഗീതാപ്രബന്ധം)(വ്യാഖ്യാനസഹിതം}1940 ൽ കൊച്ചി മലയാളഭാഷാ പരിഷ്കരണക്കമ്മിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളസാഹിത്യഅക്കാഡമി ഡിജിറ്റൈസ് ചെയ്ത ആ കൃതി താഴെക്കാണുന്ന ലിങ്കിൽ ലഭ്യമാണ്.

  https://archive.org/details/GirijaKalyanamGeethaPrabandham
  1940-ഗിരിജ കല്ല്യാണം (ഗീതാപ്രബന്ധം)(വ്യാഖ്യാനസഹിതം}
  Uploaded by Kerala Sahitya Academy on 2015-08-02 [15.7 MB]

  Prajeev Nair
  Cherukunnu Kannur.
  NB: ഇപ്പോൾ Upload ചെയ്ത ‘ഗിരിജ കല്യാണം’ എന്ന കൃതിയും 1925 & 1940 കളിൽ പ്രസിദ്ധീകരിച്ച “ഗിരിജ കല്യാണം- ഗീതാപ്രബന്ധം” എന്ന കൃതികളും കൂലംകഷമായി അപഗ്രഥിച്ച ശേഷമാണ് മേല്പറഞ്ഞ അഭിപ്രായം രേഖപ്പെടുത്തിയുള്ളത്.

Comments are closed.