1983 – ഡോ. അംബേഡ്‌കർ – ഉപപാഠപുസ്തകം – സ്റ്റാൻഡേർഡ് 10

1983 ൽ പത്താം ക്ലാസ്സിൽ പഠിച്ചിരുന്നവർ മലയാള ഉപപാഠപുസ്തമായി ഉപയോഗിച്ച ഡോ. അംബേഡ്‌കർ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകത്തിൽ ഭരണഘടനാശില്പി ആയ അംബേദ്കറിൻ്റെ ജീവചരിത്രം ആണ് കൈകാര്യം ചെയ്യുന്നത്. ഇത് 1983ലെ ഉപപാഠപുസ്തകം ആണെങ്കിലും അതിനു മുൻപും ശെഷവും കുറച്ചു കൊല്ലങ്ങൾ പത്താം ക്ലാസ്സിൽ ഇത് തന്നെയായിരിക്കും ഉപയോഗിച്ചിരിക്കുക. (എന്നാൽ 1990കളുടെ തുടക്കത്തിൽ പത്താം ക്ലാസ്സ് പഠിച്ച ഞാൻ ധർമ്മരാജ ആണ് മലയാള ഉപപാഠപുസ്തകമായി പഠിച്ചത് എന്ന് ഓർക്കുന്നു)

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡോ. അംബേഡ്‌കർ - ഉപപാഠപുസ്തകം - സ്റ്റാൻഡേർഡ് 10
ഡോ. അംബേഡ്‌കർ – ഉപപാഠപുസ്തകം – സ്റ്റാൻഡേർഡ് 10

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ഡോ. അംബേഡ്‌കർ – ഉപപാഠപുസ്തകം – സ്റ്റാൻഡേർഡ് 10
  • പ്രസിദ്ധീകരണ വർഷം: 1983
  • താളുകളുടെ എണ്ണം: 116
  • അച്ചടി: Text Book Press, Thrikkakara, Kochi
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments