ആമുഖം
ക്യംതാ പ്രാർത്ഥനാക്രമം എന്ന ക്രൈസ്തവ ആരാധന ക്രമത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: ക്യംതാ പ്രാർത്ഥനാക്രമം – കുർബാന ക്രമം ചേർന്നതു്
- രചന: സുറിയാനിയിൽ നിന്നുള്ള പരിഭാഷ. പരിഭാഷകർ: വട്ടശ്ശേരിൽ ഗീവർഗ്ഗീസ് കത്തനാർ, കോനാട്ട് മാത്തൻ കത്തനാർ
- പ്രസിദ്ധീകരണ വർഷം: 1902
- താളുകളുടെ എണ്ണം: 108
- അച്ചടി: മലയാള മനോരമ പ്രസ്സ്, കോട്ടയം
പുസ്തക ഉള്ളടക്കം, കടപ്പാട്
യാക്കോബായ-ഓർത്തഡൊക്സ് കക്ഷികൾ ഒന്നായിരുന്ന 1902 കാലഘട്ടത്തിൽ ഇറങ്ങിയ ക്രൈസ്തവ ആരാധന ക്രമമാണിത്. സുറിയാനിയിൽ നിന്ന് ഇതു പരിഭാഷ ചെയ്തത് വട്ടശ്ശേരിൽ ഗീവർഗ്ഗീസ് കത്തനാർ, കോനാട്ട് മാത്തൻ കത്തനാർ എന്നിവർ ചെർന്നാണ്. കോനാട്ട് മാത്തൻ കത്തനാർ പരിഭാഷ ചെയ്ത ഹൂദായ കാനോൻ എന്ന കൃതിയുടെ ഡിജിറ്റൽ സ്കാൻ നമ്മൾ ഇതിനു മുൻപ് കണ്ടതാണ്. അത് ഇവിടെ കാണാം.
ക്രൈസ്തവ സഭാ സംബന്ധമായ രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ് ഈ ഗ്രന്ഥം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അദ്ദേഹത്തിനു നന്ദി.
വിഷയത്തിലുള്ള അജ്ഞതമൂലം ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (8 MB)
- ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനാ കണ്ണി.